Advertisement

മലപ്പുറം കെഎസ്ആർടിസി ഡിപ്പോ അടച്ചു

July 19, 2020
Google News 1 minute Read

മലപ്പുറം കെഎസ്ആർടിസി ഡിപ്പോ അടച്ചു. വെഹിക്കിൾ സൂപ്പർവൈസർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അടക്കം ആറ് പേരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു.

അതിനിടെ മലപ്പുറത്ത് സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 300 ഓളം പേർ ക്വാറന്റീനിൽ പോയി. ചടങ്ങിൽ പങ്കെടുത്ത കാവനൂർ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം പത്തിന് അന്തരിച്ച കെ അബ്ദുൽ ഖാദർ മുസല്യാരുടെ മൃതദേഹം അന്തിമോപചാരം അർപ്പിക്കാനായി മൻഹജുർ റഷാദ് ഇസ്ലാമിക് കോളജിൽ പൊതുദർശനത്തിന് വച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച കാവനൂർ സ്വദേശിയും ചടങ്ങിൽ പങ്കെടുത്തു. ഇതോടെയാണ് 300 പേരോട് പതിനാല് ദിവസം ക്വാറന്റീനിൽ പോകാൻ നിർദേശിച്ചത്. സമ്പർക്ക പട്ടിക തയ്യാറാക്കാൻ ആരോഗ്യ വകുപ്പ് വിവര ശേഖരണം ആരംഭിച്ചു.

Read Also : കൊവിഡ് പശ്ചാത്തലത്തിൽ ആലുവ മണപ്പുറത്ത് ഇക്കുറി ബലിതർപ്പണം നടത്തില്ല

മലപ്പുറത്ത് 1198 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 565 പേർ നിലവിൽ ചികിത്സയിലുണ്ട്. 42,018 പേർ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുണ്ട്.

Story Highlights Malappuram ksrtc dippo, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here