രാജസ്ഥാനില്‍ ബിജെപി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍; സിബിഐ അന്വേഷണം പ്രഖ്യാപിക്കും

cbi

രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍. ബിജെപി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തലില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കും. അന്വേഷണത്തിന് മുന്നോടിയായി ഫോണ്‍ ചോര്‍ത്തലില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രാജസ്ഥാന്‍ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തര സെക്രട്ടറി നിര്‍ദേശം നല്‍കി. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതായി ആരോപിച്ച് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആണ് നടപടി.

Read Also : രാജ്യത്തെ കൊവിഡ് കേസുകള്‍ പത്തരലക്ഷത്തിലേക്ക്

അതേസമയം, ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ അശോക് ഗെഹ്‌ലോട്ടിന് പിന്തുണ നല്‍കി. അശോക് ഗെഹ്‌ലോട്ടിന് 102 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ പിന്തുണ കത്ത് ഇരു എംഎല്‍എമാരും ഗെഹ്‌ലോട്ടിന് കൈമാറി. കുതിരക്കച്ചവടം നടന്നെന്ന് ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് കോണ്‍ഗ്രസും ബിജെപിയും. കേസില്‍ അറസ്റ്റിലായ ബിജെപി നേതാവ് സഞ്ജയ് ജെയിനിനെ നാല് ദിവസത്തേക്ക് ജയ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. ശബ്ദരേഖ വ്യാജമാണെന്നും, സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം. ആഭ്യന്തര തര്‍ക്കത്തിന്റെ കുറ്റം കോണ്‍ഗ്രസ് ബിജെപിക്ക് മേല്‍ ചാര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് വസുന്ധര രാജെ സിന്ധ്യ പറഞ്ഞു.

Story Highlights phone leaked, Rajasthan, CBI probe

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top