2008ലെ ഡിസ്നി ടെസ്റ്റിൽ ഞാൻ രണ്ട് തെറ്റുകൾ വരുത്തി; അതാവാം ഇന്ത്യയെ പരാജയപ്പെടുത്തിയത്: സ്റ്റീവ് ബക്ക്‌നർ

Steve Bucknor Sydney Test

ഏറെ പ്രശസ്തമായ 2008 ഡിസ്നി ടെസ്റ്റിൽ താൻ രണ്ട് തെറ്റുകൾ വരുത്തിയിരുന്നു എന്ന് അന്ന് മത്സരം നിയന്ത്രിച്ച അമ്പയർ സ്റ്റീവ് ബക്ക്‌നർ. ആ തെറ്റുകളാവാം ഇന്ത്യയെ പരാജയത്തിലേക്ക് തള്ളി വിട്ടതെന്നും ബക്ക്‌നർ പറഞ്ഞു. മത്സ്രത്തിൽ ആദ്യ ഇന്നിംഗ്സ് ലീഡെടുത്തിട്ടും ഇന്ത്യ ഓസ്ട്രേലിയക്കെതിരെ 122 റൺസിന് പരാജയപ്പെട്ടിരുന്നു.

“2008ലെ സിഡ്ണി റ്റെസ്റ്റിൽ ഞാൻ രണ്ട് തെറ്റുകൾ വരുത്തി. ഇന്ത്യ നന്നായി കളിക്കുമ്പോഴായിരുന്നു ഒന്നാമത്തെ പിഴവ്. ഞാൻ ഒരു ഓസ്ട്രേലിയൻ ബാറ്റ്സ്മാനെ സെഞ്ചുറി നേടാൻ സഹായിച്ചു. അഞ്ചാം ദിനത്തിലായിരുന്നു രണ്ടാമത്തെ പിഴവ്. അതാവാം ഇന്ത്യയെ പരാജയപ്പെടുത്തിയത്. പക്ഷേ, അപ്പോഴും അന്ധ് ദിവസത്തിനുള്ളിൽ രണ്ട് പിഴവുകൾ മാത്രമാണ് ഞാൻ വരുത്തിയത്. ഒരു റ്റെസ്റ്റിൽ രണ്ട് പിഴവുകൾ ചെയ്യുന്ന ആദ്യ അമ്പയറാണോ ഞാൻ? ആ രണ്ട് തെറ്റുകൾ എന്നെ വേട്ടയാടിയിരുന്നു. കാറ്റ് വീശി ശബ്ദം കേൾക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. സ്റ്റമ്പ് മൈക്കിലൂടെ കമൻ്റേറ്റർമാർ കേൾക്കുന്നത് അമ്പയർമാർ കേൾക്കണമെന്നില്ല”- ബക്ക്നർ പറയുന്നു.

Read Also : 8 വിക്കറ്റുകൾ നഷ്ടം; ഇംഗ്ലണ്ടിനെതിരെ വിൻഡീസ് പൊരുതുന്നു

മങ്കിഗേറ്റ് വിവാദത്തിലൂടെ ശ്രദ്ധേയമായ ടെസ്റ്റാണ് 2008ൽ സിഡ്നിയിൽ നടന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 463 റൺസെടുത്തു. മറുപടിയായി ഇന്ത്യ 532 റൺസെടുത്ത് അതേ നാണയത്തിൽ തിരിച്ചടിച്ചു. രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 401 റൺസെടുത്തപ്പോൾ ഇന്ത്യ 210ന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ പരാജയം 122 റൺസിനായിരുന്നു. മത്സരത്തിനു ശേഷം അമ്പയർമാരായ സ്റ്റീവ് ബക്ക്നറിനും മാർക്ക് ബെൻസനുമെതിരെ ഇന്ത്യ പരാതിപ്പെടുകയും പരമ്പരയിൽ നിന്ന് അവരെ ഒഴിവാക്കുകയും ചെയ്തു.

Story Highlights Steve Bucknor reveals 2 mistakes in 2008 Sydney Test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top