Advertisement

രാജ്യത്തെ ബാങ്ക് മേധാവികളിൽ ഏറ്റവും അധികം ശമ്പളം കൈപ്പറ്റിയത് എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജിംഗ് ഡയറക്ടർ ആദിത്യ പുരി

July 20, 2020
Google News 2 minutes Read

കഴിഞ്ഞ സാമ്പത്തികവർഷം ബാങ്ക് മേധാവികളിൽ ഏറ്റവും അധികം ശമ്പളം കൈപ്പറ്റിയത് എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജിംഗ് ഡയറക്ടർ ആദിത്യ പുരി. വർധിച്ച ശമ്പളത്തിന്റെയും സാമ്പത്തിക അനുകൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ
2019- 20 സാമ്പത്തിക വർഷം 18.92 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതനുസരിച്ച് ശമ്പള ഇനത്തിൽ ഒരു മാസം ഒന്നര കോടിയിലേറെ രൂപയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.

ഇതു കൂടാതെ സ്റ്റോക്ക് ഓപ്ഷൻ പദ്ധതി പ്രകാരം കിട്ടിയ ഓഹരി വിനിമയത്തിലൂടെ 161.56 കോടി രൂപയും അദ്ദേഹം നേടി. കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കൊണ്ട് ആസ്തിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായി എച്ച്ഡിഎഫ്‌സി ബാങ്കിനെ വളർത്തിയത് ആദിത്യ പുരിയാണ്.

അതേസമയം, 70 വയസ് തികയുന്നതിനെ തുടർന്ന് 2020 ഒക്ടോബറിൽ ആദിത്യ പുരി സ്ഥാനമൊഴിയും.

Story Highlights – Aditya Puri, Managing Director, HDFC Bank, is the highest paid bank manager in the country.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here