Advertisement

സുരക്ഷയും അവബോധവും; എൽഇഡി മാസ്കുമായി ബംഗാൾ സ്വദേശി; വീഡിയോ

July 20, 2020
Google News 3 minutes Read
Bengal LED face mask

കൊവിഡ് കാലത്ത് പരീക്ഷണങ്ങൾ മാസ്കുകളിലാണ്. പലതരത്തിലുള്ള മാസ്കുകളാണ് വിപണിയിൽ അവതരിപ്പിക്കപ്പെടുന്നത്. ഹെഡ്സെറ്റ് ഉള്ള മാസ്കും പ്രത്യേക പ്രിൻ്റുകൾ ഉള്ള മാസ്കുമൊക്കെ വിപണി കീഴടക്കി. സ്വർണത്തിൻ്റെ മാസ്കും രത്നങ്ങൾ ഘടിപ്പിച്ച മാസ്കുമൊക്കെ ആളുകൾ പരീക്ഷിച്ചു. ഇതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒരു മാസ്കാണ് ബംഗാൾ സ്വദേശിയായ ഗൗർ നാഥ് നിർമിച്ചിരിക്കുന്നത്.

Read Also : പ്രതിദിന കൊവിഡ് കേസുകൾ 40,000 കടന്നു; രാജ്യത്ത് 11 ലക്ഷം കടന്ന് കൊവിഡ് ബാധിതർ

എൽഇഡി ബൾബുകൾ ഘടിപ്പിച്ച മാസ്കാണ് ഗൗർ നിർമ്മിച്ചിരിക്കുന്നത്. മാസ്കിൻ്റെ ഔട്ട്ലൈനിലാണ് എൽഇഡി ബൾബുകൾ ഉള്ളത്. മാസ്കിൻ്റെ പ്രത്യേകതകൾ വിവരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മാസ്കിലെ ബൾബുകൾ സുരക്ഷയും അവബോധവും മുൻനിർത്തി ഘടിപ്പിച്ചതാണെന്നാണ് ഗൗർ നാഥ് വീഡിയോയിലൂടെ പറയുന്നത്.

রাতের মাস্ক! ?

Posted by Bivas Das on Wednesday, July 15, 2020

“അതൊരു സുരക്ഷാ മുൻകരുതലാണ്. മാസ്ക് ധരിക്കാത്തവരെ അത് ബോധ്യപ്പെടുത്താനുള്ള ഒരു അടയാളവുമാണ് ഇത്. എൽഇഡി മാസ്ക് ധരിച്ച ഒരാളെ കാണുമ്പോൾ തന്നെ നിങ്ങൾക്ക് മാസ്ക് ധരിക്കുന്നതിനെപ്പറ്റി ഓർമിക്കും. അതുകൊണ്ട് തന്നെ ഈ മാസ്ക് അവബോധവും പരത്തുന്നുണ്ട്.”- ഗൗർ പറയുന്നു.

Read Also : രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നും ദക്ഷിണേന്ത്യയിൽ

പശ്ചിമ ബംഗാളിൽ ഇതുവരെ 40209 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1076 പേർ മരണപ്പെടുകയും 23539 പേർ രോഗമുക്തരാവുകയും ചെയ്തു. 2198 കേസുകളാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 27 മരണവും ഇന്നലെ ഉണ്ടായി. 70 ശതമാനത്തിലധികം കേസുകളും 23 മരണങ്ങളും കൊൽക്കത്തയിലാണ് റിപ്പോർട്ട് ചെയ്തത്.

Story Highlights Bengal man makes LED face mask covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here