കൊവിഡിനെ തോല്പിച്ച് തിരികെയെത്തിയ ചേച്ചിയെ നൃത്തം ചെയ്ത് സ്വീകരിക്കുന്ന അനിയത്തി; വൈറൽ വീഡിയോ

Dance Sister COVID

കൊവിഡിനെ തോല്പിച്ച് തിരികെയെത്തിയ ചേച്ചിയെ നൃത്തം ചെയ്ത് സ്വീകരിക്കുന്ന അനിയത്തിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്ര തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ച വീഡിയോ ഒട്ടേറെ ആളുകൾ റീട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിൻ്റെ കൊവിഡ് പ്രതിരോധത്തിനുള്ള ഊർജം എന്നാണ് വീഡിയോയോടുള്ള ആളുകളുടെ പ്രതികരണം.

Read Also : കൊവിഡ് ബാധിച്ച് മരിച്ച അമ്മയെ കാണാൻ ആശുപത്രി കെട്ടിടത്തിൽ പിടിച്ച് കയറി മകൻ; ചിത്രം വൈറൽ

രണ്ട് മിനിട്ടാണ് വീഡിയോയുടെ ദൈർഘ്യം. വീടിനു പുറത്ത് ഒരു യുവതി നിൽക്കുന്നത് വീഡിയോയിൽ കാണാം. ദൂരെ നിന്ന് ജ്യേഷ്ഠസഹോദരി വരുന്നത് കാണുന്ന യുവതി നൃത്തം ആരംഭിക്കുകയാണ്. 2011ൽ പുറത്തിറങ്ങിയ ചില്ലർ പാർട്ടി എന്ന സിനിമയിലെ ഒരു പാട്ടിനൊപ്പമാണ് അനിയത്തിയുടെ ചുവടുവെപ്പ്. തുടർന്ന് ചേച്ചി അനിയത്തിക്കൊപ്പം ചേരുകയും അതൊരു കൂട്ടനൃത്തമാവുകയും ചെയ്യുകയാണ്.

“സഹോദരിമാരുടെ ഈ നൃത്തം എനിക്ക് ഇഷ്ടമായി. ഇങ്ങനെ സ്നേഹവും ഊർജ്ജവും ഉത്സാഹവും പരത്തുന്ന കുടുംബത്തിൻ്റെ പുഞ്ചിരി മായ്ക്കാൻ ഒരു മഹാമാരിക്കും കഴിയില്ല.”- വീഡിയോ പങ്കുവച്ചു കൊണ്ട് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ ദിപാൻഷു കുറിച്ചു. ഇതുവരെ 347 പേരാണ് ഈ വീഡിയോ റീട്വീറ്റ് ചെയ്തത്. 2000ഓളം പേർ ഇത് ലൈക്ക് ചെയ്തിട്ടുമുണ്ട്.

Read Also : കൊവിഡ് ബോധവത്ക്കരണത്തിന് ഷാരൂഖാന്റെ ബാസീഗറുമായി അസം പൊലീസ്

രാജ്യത്ത് കൊവിഡ് ബാധിതർ 11 ലക്ഷം കടന്നു. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 172-ാം ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ പോസിറ്റീവ് കേസുകൾ 1,118,043 ആയി. ഇതുവരെ 27,497 പേർ മരിച്ചു. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 25,936 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗമുക്തി നിരക്ക് 62.61 ശതമാനമായി കുറഞ്ഞു.

Story Highlights Dance For Sister Who Returned Home After Beating COVID Is Viral

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top