Advertisement

കാൺപൂർ ഏറ്റുമുട്ടൽ കേസ്; മൂന്നംഗ അന്വേഷണ സമിതിയെന്ന സുപ്രിംകോടതി നിർദേശം അംഗീകരിച്ച് യുപി സർക്കാർ

July 20, 2020
Google News 2 minutes Read
Supreme court judges imprisonment

കാൺപൂർ ഏറ്റുമുട്ടൽ കേസിലെ മുഖ്യപ്രതി വികാസ് ദുബെയെയും കൂട്ടാളികളെയും പൊലീസ് വെടിവച്ചു കൊന്ന സംഭവത്തിൽ, മൂന്നംഗ അന്വേഷണ സമിതിയെന്ന സുപ്രിംകോടതി നിർദേശം അംഗീകരിച്ച് ഉത്തർപ്രദേശ് സർക്കാർ. റിട്ടയേർഡ് സുപ്രിംകോടതി ജഡ്ജിയെയും വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും ഉൾപ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കാമെന്ന് യുപി സർക്കാർ ഉറപ്പ് നൽകി. കരട് വിജ്ഞാപനം ബുധനാഴ്ച ഹാജരാക്കാമെന്നും അറിയിച്ചു.

അന്വേഷണം നിയമവാഴ്ച്ചയെ ശക്തമാക്കുമെന്നും, പൊലീസ് സേനയുടെ ആത്മവീര്യം കെടുത്താനല്ലെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ നിരീക്ഷിച്ചു. ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും നടത്തിയ പരാമർശങ്ങളും കോടതി സൂചിപ്പിച്ചു. ഉത്തർപ്രദേശ് പൊലീസ് കൊലപ്പെടുത്തിയെന്ന മട്ടിലുള്ള പരാമർശമാണ് ഉപമുഖ്യമന്ത്രിയിൽ നിന്നുണ്ടായത്.

Story Highlights Kanpur encounter case; UP government, approve,s Supreme Court order, for three-member inquiry committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here