Advertisement

കൊല്ലത്ത് ചില ഭാഗങ്ങൾ റെഡ് സോണിൽ; ചടയമംഗലം, കരവാളൂർ പനയം എന്നീ പഞ്ചായത്തുകളും കണ്ടെയ്ൻമെന്റ് സോണിൽ

July 20, 2020
Google News 1 minute Read
kollam some parts classified into red zone

സമ്പർക്കത്തിലൂടെ രോഗബാധയേറുന്ന പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ. ചടയമംഗലം, കരവാളൂർ പനയം എന്നീ പഞ്ചായത്തുകളിൽ കൂടി കണ്ടൈന്റ്‌മെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാനായി 1360 കിടക്കകൾ കൂടി ജില്ലയിൽ തയാറാക്കി.

മത്സ്യ കച്ചവടക്കാർ വഴിയാണ് കൊല്ലം ജില്ലയിൽ സമ്പർക്ക പാത ഉണ്ടായതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഡോക്ടർമാർ, അഭിഭാഷകർ, അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ തുടങ്ങിയവർക്കും ജില്ലയിൽ ഇന്നലെ രോഗം ബാധിച്ചിരുന്നു. തീരദേശ മേഖലകൾക്ക് പിന്നാലെ ജില്ലയിലെ കിഴക്കൻ മേഖലയിലും സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. വെട്ടിക്കവല പഞ്ചായത്തിലെ തലച്ചിറ മേഖലയിലാണ് ഇന്നലെ ഏറ്റവും അധികം രോഗികൾ ഉണ്ടായത്. രോഗികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഏഴ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു. 1360 കിടക്കകളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.

ചടയമംഗലം ഗ്രാമ പഞ്ചായത്തിനെയും കൊട്ടാരക്കര നഗരസഭയെയും റെഡ് സോൺ പട്ടികയിൽ ഉൾപ്പെടുത്തി. തീവ്ര നിയന്ത്രണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തേ കണ്ടൈന്റ്‌മെന്റ് സോണായിരുന്ന വെളിനല്ലൂർ, ആലപ്പാട് പഞ്ചായത്തുകളെയും റെഡ് സോണാക്കി.

Story Highlights kollam some parts classified into red zone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here