മലപ്പുറത്ത് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ

covid19, coronavirus, kozhikode

മലപ്പുറം ജില്ലയിൽ ഇന്ന് 50 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 35 പേർ രോഗ മുക്തരായിട്ടുണ്ട്. കൊണ്ടോട്ടി മത്സ്യ മൊത്തവിതരണ കേന്ദ്രത്തിലെ ഏഴ് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരുൾപ്പടെ 15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ 13 പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും ശേഷിക്കുന്ന 30 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.

സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായവർ

ജൂലൈ 16 ന് രോഗം സ്ഥിരീകരിച്ച 108 ആംബുലൻസിലെ ഡ്രൈവറുമായി ബന്ധമുണ്ടായ 108 ആംബുലൻസിലെ ഡ്രൈവർ കുറ്റിപ്പുറം സ്വദേശി,

ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ നഴ്‌സുമായി ബന്ധമുണ്ടായ ആശുപത്രിയിലെ ക്ലാർക്ക് പൊന്നാനി സ്വദേശി (47)

കൊണ്ടോട്ടി മത്സ്യ മാർക്കറ്റിലെ ചുമട്ടു തൊഴിലാളികളും മേലങ്ങാടി സ്വദേശികളുമായ 49 വയസുകാരൻ, 35 വയസുകാരൻ, 41 വയസുകാരൻ, 35 വയസുകാരൻ കൂടാതെ കൊണ്ടോട്ടി സ്വദേശിയായ 42 വയസുകാരൻ,

കൊണ്ടോട്ടി മത്സ്യ മാർക്കറ്റിൽ കച്ചവടം നടത്തുന്ന മേലങ്ങാടി സ്വദേശി (41),

കൊണ്ടോട്ടി മത്സ്യ മാർക്കറ്റിലെ തൊഴിലാളിയായ കൊണ്ടോട്ടി കൊടിമരം സ്വദേശി (41),

പട്ടാമ്പി മത്സ്യ മാർക്കറ്റിൽ കച്ചവടം നടത്തുന്നവരായ മൂർക്കനാട് പൂഴിപ്പറ്റ സ്വദേശി (43), പുലാമന്തോൾ സ്വദേശി (34),

പാലക്കാട് മത്സ്യ മാർക്കറ്റിൽ അക്കൗണ്ടന്റായ പെരിന്തൽമണ്ണ സ്വദേശി (28),

108 ആംബുലൻസിലെ ഡ്രൈവറായ കാവനൂർ സ്വദേശി (30),

പാലക്കാട് സ്വകാര്യ ചാനലിൽ മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന താനൂർ സ്വദേശി (38),

തലശ്ശേരിയിൽ അധ്യാപകനായി ജോലി ചെയ്യുന്ന എടയൂർ സ്വദേശി (27)

Read Also : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തൊടുപുഴ സ്വദേശിനി

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ

ചെന്നൈയിൽ നിന്നെത്തിയ എടയൂർ സ്വദേശി (20),

ബംഗലൂരുവിൽ നിന്നെത്തിയവരായ തുവ്വൂർ സ്വദേശി (25), തിരൂരങ്ങാടി സ്വദേശിനി (26),

ആന്ധ്രപ്രദേശിൽ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശികളായ 23 വയസുകാരൻ, 43 വയസുകാരൻ

വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ

ജിദ്ദയിൽ നിന്നെത്തിയ പുൽപ്പറ്റ സ്വദേശി (46),

ദമാമിൽ നിന്നെത്തിയ വണ്ടൂർ സ്വദേശി (45),

ജിദ്ദയിൽ നിന്നെത്തിയ കരുളായി സ്വദേശി (28),

അബുദബിയിൽ നിന്നെത്തിയ വട്ടംകുളം മാണൂർ സ്വദേശിയായ നാല് വയസുകാരൻ,

ദുബായിൽ നിന്നെത്തിയ വട്ടംകുളം മാണൂർ സ്വദേശി (30),

ഷാർജയിൽ നിന്നെത്തിയ എടക്കര സ്വദേശി (27),

ജിദ്ദയിൽ നിന്നെത്തിയ മൂർക്കനാട് സ്വദേശി (47),

ജിദ്ദയിൽ നിന്നെത്തിയ പൂക്കോട്ടൂർ വള്ളുവമ്പ്രം സ്വദേശി (58),

ദോഹയിൽ നിന്നെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി (32),

ജിദ്ദയിൽ നിന്നെത്തിയ തൃപ്പനച്ചി സ്വദേശി (49),

കുവൈത്തിൽ നിന്നെത്തിയ ഊരകം സ്വദേശി (32),

ദോഹയിൽ നിന്നെത്തിയ വണ്ടൂർ സ്വദേശി (31),

ജിദ്ദയിൽ നിന്നെത്തിയ പുഴക്കാട്ടിരി സ്വദേശി (44),

റാസൽഖൈമയിൽ നിന്നെത്തിയ മഞ്ചേരി പുല്ലൂർ സ്വദേശിനി (25),

റിയാദിൽ നിന്നെത്തിയ തെന്നല സ്വദേശി (48), ഖത്തറിൽ നിന്നെത്തിയ മഞ്ചേരി സ്വദേശി (27),

ജിദ്ദയിൽ നിന്നെത്തിയ പുളിക്കൽ സ്വദേശി (31),

ജിദ്ദയിൽ നിന്നെത്തിയ കണ്ണമംഗലം സ്വദേശി (57),

ജിദ്ദയിൽ നിന്നെത്തിയ കുഴിമണ്ണ സ്വദേശി (45),

റിയാദിൽ നിന്നെത്തിയ മൂന്നിയൂർ സ്വദേശി (26),

റിയാദിൽ നിന്നെത്തിയ ചോക്കാട് സ്വദേശി (33),

ദുബായിൽ നിന്നെത്തിയ താഴേക്കോട് സ്വദേശി (25),

ഖത്തറിൽ നിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശി (25),

റിയാദിൽ നിന്നെത്തിയ പള്ളിക്കൽ സ്വദേശിനി (19),

ദുബായിൽ നിന്നെത്തിയ കൽപകഞ്ചേരി സ്വദേശി (41),

ദുബായിൽ നിന്നെത്തിയ മാറാക്കര സ്വദേശി (20),

അബുദാബിയിൽ നിന്നെത്തിയ തലക്കാട് സ്വദേശി (42),

ഷാർജയിൽ നിന്നെത്തിയ ആലിപ്പറമ്പ് സ്വദേശി (40),

റിയാദിൽ നിന്നെത്തിയ നിലമ്പൂർ സ്വദേശിനി (24),

റിയാദിൽ നിന്നെത്തിയ നിലമ്പൂരിലെ ആറ് വയസുകാരൻ

ജില്ലയിൽ രോഗബാധിതരായി 596 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നു. ഇതുവരെ 1,289 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 824 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.

Story Highlights covid, malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top