Advertisement

സ്പീക്കറുടെ അയോഗ്യതാ നോട്ടീസ്; സച്ചിൻ പൈലറ്റിന്റെ ഹർജി ഇന്ന് പരിഗണിക്കും

July 20, 2020
Google News 1 minute Read

സ്പീക്കറുടെ അയോഗ്യതാ നോട്ടീസിനെതിരെ സച്ചിൻ പൈലറ്റും പതിനെട്ട് വിമത എംഎൽഎമാരും നൽകിയ ഹർജി രാജസ്ഥാൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അയോഗ്യതാ നോട്ടീസ് നിലനിൽക്കില്ലെന്നും നിയമസഭ ചേരാത്തപ്പോൾ വിപ്പിന് നിയമ സാധുത ഇല്ലെന്നുമാണ് സച്ചിൻ പൈലറ്റിന്റെ വാദം. സ്പീക്കറുടെ വാദമായിരിക്കും ഇന്ന് നടക്കുക.

സ്പീക്കറുടെ അയോഗ്യതാ നോട്ടീസിനെതിരെ ദിവസങ്ങൾക്ക് മുൻപാണ് സച്ചിൻ പൈലറ്റും മറ്റ് വിമത എംഎൽഎമാരും ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഹർജി പരിഗണിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇന്ന് സ്പീക്കറുടെ വാദം കൂട്ടി കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. അതിനിടെ ഉടൻ നിയമസഭ വിളിച്ചു ചേർന്ന് വിശ്വാസവോട്ട് തേടാനുള്ള നീക്കങ്ങൾ അശോക് ഗെഹ്‌ലോട്ട് ആരംഭിച്ചു. 200 അംഗ നിയമസഭയിൽ 102 അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് ഗെഹ് ലോട്ടിന്റെ അവകാശവാദം.

Reaസ്പീക്കറുടെ നോട്ടീസിനെതിരെ സച്ചിൻ പൈലറ്റ് കോടതിയിൽd Also :

നാടകീയ നീക്കങ്ങളാണ് ഓരോ നിമിഷവും രാജസ്ഥാൻ കോൺഗ്രസിൽ സംഭവിക്കുന്നത്. കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റിനും മറ്റ് എംഎൽഎമാർക്കും കഴിഞ്ഞ ദിവസം സ്പീക്കർ അയോഗ്യത കൽപിച്ചുകൊണ്ടുള്ള നോട്ടീസ് നൽകിയിരുന്നു. വിഷയത്തിൽ കോൺഗ്രസ് നോതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടെങ്കിലും വഴങ്ങാൻ സച്ചിൻ പൈലറ്റ് തയ്യാറായില്ല.

Story Highlights Sachin pilot, Rajastan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here