സ്പീക്കറുടെ നോട്ടീസിനെതിരെ സച്ചിൻ പൈലറ്റ് കോടതിയിൽ

സ്പീക്കറുടെ അയോഗ്യതാ നോട്ടീസിനെതിരെ സച്ചിൻ പൈലറ്റ് കോടതിയെ സമീപിച്ചു. പതിനെട്ട് എംഎൽഎമാർക്കൊപ്പം രാജസ്ഥാൻ കോടതിയിലാണ് സച്ചിൻ പൈലറ്റ് സമീപിച്ചത്. കോടതി മൂന്ന് മണിക്ക് ഹർജി പരിഗണിക്കും. സച്ചിനായി ഹരീഷ് സാൽവേയും മുകുൾ റോത്തഗിയും ഹാജരാകുമെന്നാണ് വിവരം.

നാടകീയ നീക്കങ്ങളാണ് ഓരോ നിമിഷവും രാജസ്ഥാൻ കോൺഗ്രസിൽ സംഭവിക്കുന്നത്. കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റിനും മറ്റ് എംഎൽഎമാർക്കും കഴിഞ്ഞ ദിവസം സ്പീക്കർ അയോഗ്യത കൽപിച്ചുകൊണ്ടുള്ള നോട്ടീസ് നൽകിയിരുന്നു. വിഷയത്തിൽ കോൺഗ്രസ് നോതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടെങ്കിലും വഴങ്ങാൻ സച്ചിൻ പൈലറ്റ് തയ്യാറായില്ല. മൗനമായിരുന്നു മറുപടി. ഇതിനിടെയാണ് സ്പീക്കറുടെ അയോഗ്യതാ നോട്ടീസിനെതിരെ സച്ചിൻ പൈലറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.

Story Highlights Sachin pilot, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top