‘മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര നടപടി വേണം’; സീതാറാം യെച്ചൂരിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

സർക്കാരിനും പാർട്ടിക്കുമെതിരായ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിന്റെ പ്രഖ്യാപിത നയങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ വ്യതിചലിച്ചുവെന്ന് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാർട്ടി കേന്ദ്ര നേതൃത്വം നടപടി എടുക്കണമെന്നും ചെന്നിത്തല കത്തിൽ പറഞ്ഞു.
അഴിമതി, സ്വജനപക്ഷപാതം, ക്രിമിനൽവത്കരണം തുടങ്ങി അതീവ ഗുരുതരമായ ആരോപണങ്ങളിൽപ്പെട്ടുഴലുകയാണ് സർക്കാരെന്ന് ചെന്നിത്തല കത്തിൽ പറയുന്നു. സ്പ്രിംഗ്ലർ, ഇ മൊബിലിറ്റിലി, സ്വർണ്ണക്കടത്ത് വിവാദങ്ങൾ സംബന്ധിച്ചും കത്തിൽ പരാമർശമുണ്ട്. തിരുവനന്തപുരം സ്വർണക്കടത്ത് കേസിനെ സംബന്ധിച്ചും കത്തിൽ പറയുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വ്യക്തമായ തെഴിവുകൾ പുറത്തുവന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിന് കേസിലെ പ്രധാന പ്രതികളുമായി ബന്ധമുണ്ടെന്ന തെളിവുകളും പുറത്തുവന്നു. പിണറായി വിജയന്റെ സെക്രട്ടറി എന്ന നിലയിൽ സംസ്ഥാന മന്ത്രിസഭയെപ്പോലും നോക്കുകുത്തിയാക്കിക്കൊണ്ട് അതിരുകളില്ലാത്ത അധികാരമാണ് ശിവശങ്കർ കയ്യാളിയിരുന്നതെന്നും ചെന്നിത്തല പറയുന്നു.
Read Also : സ്വർണക്കടത്ത്; മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് രമേശ് ചെന്നിത്തല
സ്വപ്‌ന സുരേഷിനെ സംസ്ഥാന ഐ ടി വകുപ്പിന്റെ കീഴിലുള്ള സ്‌പേസ് പാർക്കിൽ ഓപ്പറേഷൻസ് മാനേജർ എന്ന തസ്തികയിൽ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ട് ശിവശങ്കരൻ ഇപ്പോൾ സസ്‌പെൻഷനിലായിരിക്കുകയാണ്. അതൊടൊപ്പം കള്ളക്കടത്ത് റാക്കറ്റുമായി അദ്ദേഹത്തിനുള്ള ബന്ധം എൻ ഐ എ അന്വേഷിച്ചുകൊണ്ടിരിക്കുകയുമാണ്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് ഇതേ കുറിച്ച് യാതൊരു ധാരണയുമില്ല. സംസ്ഥാനത്തെ എല്ലാ വകുപ്പുകളും മുഖ്യമന്ത്രിയുടെ കീഴിലാണെന്നരിക്കെ താനൊന്നുമറിയുന്നില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് തികച്ചും അപഹാസ്യമാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കി.
Story Highlights – Ramesh chennithala, Sitaram Yechuri, Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here