സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Saudi King Salman hospital

പിത്താശയ വീക്കത്തെ തുടർന്ന് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 84കാരനായ രാജാവിനെ രാജ്യ തലസ്ഥാനമായ റിയാദിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ന്യൂസ് ഏജൻസിയായ എസ്‌പിഎയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

1954ലാണ് സൽമാൻ ആദ്യമായി സൗദി ഭരണസംവിധാനത്തിൽ ഉൾപ്പെടുന്നത്. 19ആം വയസ്സിൽ റിയാദിൻ്റെ ഡെപ്യൂട്ടി ഗവർണറായി സ്ഥാനമേറ്റ അദ്ദേഹം 1955ൽ സ്ഥാനമൊഴിച്ചു. 1963 ഫെബ്രുവരി 5ന് അദ്ദേഹം റിയാദ് ഗവർണറായി. 2011 നവംബർ 5 വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു. തുടർന്ന് പ്രതിരോധ മന്ത്രി, ഉപ പ്രധാനമന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2012 ജൂൺ 18ന് അദ്ദേഹത്തെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. 2015 ജനുവരി 23ന്, 79 ആം വയസ്സിൽ അദ്ദേഹം സൗദി ഭരണാധികാരിയായി.

Story Highlights Saudi King Salman admitted to hospital for medical checkup

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top