Advertisement

സ്വർണക്കടത്ത് കേസ്; സർക്കാരിനും പാർട്ടിക്കും രണ്ട് നിലപാടില്ലെന്ന് സീതാറാം യെച്ചൂരി

July 20, 2020
Google News 2 minutes Read

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പാർട്ടിക്കും സർക്കാരിനും രണ്ട് നിലപാടില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎം നേതൃത്വത്തിനും ഇത് സംബന്ധിച്ച് ഭിന്നതയില്ല. ഇക്കാര്യത്തിൽ പാർട്ടിക്ക് ഒരു നിലപാട് മാത്രമാണുള്ളതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ ആരോപണം ഉന്നയിച്ചുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത് ലഭിച്ചു. കത്തിന് മറുപടി നൽകും. തെറ്റ് ചെയ്തവരെ കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Read Also :‘മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര നടപടി വേണം’; സീതാറാം യെച്ചൂരിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

സർക്കാരിനും പാർട്ടിക്കുമെതിരായ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി സീതാറാം യെച്ചൂരിക്ക് രമേശ് ചെന്നിത്തല കത്തയച്ചിരുന്നു. സിപിഐഎമ്മിന്റെ പ്രഖ്യാപിത നയങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ വ്യതിചലിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാർട്ടി കേന്ദ്ര നേതൃത്വം നടപടി എടുക്കണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടിരുന്നു.

Story Highlights Sitharam Yechoori, Gold Smuggling, Ramesh chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here