‘അവൾ നിയമപരമായി ശിക്ഷിക്കപ്പെടണം’; ധാക്കയിൽ തീവ്രവാദ ബന്ധം ആരോപിച്ച് പിടിയിലായ സ്ത്രീയുടെ അമ്മ പറയുന്നു

Want Her Punished Mother Of terrorist Woman Arrested says

ജമാഅത്ത്-ഉൽ-മുജാഹിദ്ദീൻ തീവ്രവാദ സംഘത്തിലെ അംഗം പ്രഗ്യാ ദേബ്‌നാഥ് നിയമപരമായി ശിക്ഷക്കപ്പെടണമെന്ന് അമ്മ. തീവ്രവാദ സംഘത്തിൽ എത്തിപ്പെട്ടതിനെ തുടർന്ന് അയ്ഷ ജന്നത്ത് മൊഹോന എന്ന് പേരുമാറ്റിയ പ്രഗ്യയെ കഴിഞ്ഞ ദിവസമാണ് സിടിടിസി (കൗണ്ടർ ടെററിസം ആന്റ് ട്രാൻസ്‌നാഷണൽ ക്രൈം) അറസ്റ്റ് ചെയ്യുന്നത്.

നാല് വർഷങ്ങൾക്ക് മുമ്പ് 2016 സെപ്തംബർ 25 നാണ് പ്രഗ്യ വീട് വിട്ടുപോകുന്നത്. രാവിലെ സാധാരണ രീതിയിൽ വിട്ടുപോയതാണ് പ്രഗ്യ. എന്നാൽ തിരിച്ചെത്തേണ്ട സമയമായിട്ടും വീട്ടിൽ വരാത്തതിനെ തുടർന്ന് കുടുംബം അന്വേഷണം ആരംഭിച്ചു. പ്രഗ്യയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പൊലീസിൽ പരാതി നൽകി കുടുംബം അന്ന് അനിരാശരായി മടങ്ങി.

രണ്ട് ദിവസത്തിന് ശേഷം പ്രഗ്യ അമ്മയെ ഫോണിൽ ബന്ധപ്പെട്ടു. താൻ ബംഗ്ലാദേശിലാണെന്നും ഇസ്ലാം മതം സ്വീകരിച്ചുവെന്നും ഫോണിലൂടെ പ്രഗ്യ പറഞ്ഞു. എന്നാൽ പിന്നീട് ആ നമ്പറിൽ ബന്ധപ്പെടാൻ സാധിച്ചില്ല. കാണാതാകുമ്പോൾ ധനികലി കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു പ്രഗ്യാ ദേബ്‌നാഥ്. ഇന്ന് 25 വയസുണ്ട് പ്രഗ്യയ്ക്ക്.

മകളെ ഇനി കാണില്ലെന്നാണ് കരുതിയതെന്ന് അമ്മ ഗീത പറയുന്നു. പ്രദേശിക മാധ്യമങ്ങളിൽ നിന്നാണ് മകളുടെ അറസ്റ്റിനെ കുറിച്ച് അറിയുന്നത്. നിയമപരമായി അവൾ ശിക്ഷിക്കപ്പെടണമെന്നും ഗീത പറയുന്നു.

Story Highlights Want Her Punished Mother Of terrorist Woman Arrested says

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top