കരടിയുടെ മുന്നിൽ ചെന്നുപെട്ട സ്ത്രീകളുടെ വിഡിയോ വൈറലാകുന്നു

bear

കരടിയുടെ മുന്നിൽ ചെന്നുപെട്ടാൽ അനങ്ങാതെ നിൽക്കണമെന്നാണ് പറയാറ്. മല്ലനും മാതേവനും കഥ പോലും കരടിയുടെ മുന്നിൽ പെട്ടാൽ എന്ത് ചെയ്യണമെന്നതിനെ ചുറ്റിപ്പറ്റിയാണ്. എന്നാൽ ചില സ്ത്രീകൾ കരടിയുടെ മുന്നിൽ പെട്ടപ്പോൾ അനങ്ങാതെ നിൽക്കുക മാത്രമല്ല, കൂടെ സെൽഫി വരെ വളരെ ബുദ്ധിപരമായി എടുത്തതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

മെക്‌സിക്കോയിലാണ് സംഭവം. ചിപിങ്‌ഗേ ഇക്കോളജിക്കൽ പാർക്കിൽ വച്ച് കരടി വരുന്നത് കണ്ട് അനങ്ങാതെ നിൽക്കുന്ന സ്ത്രീകൾ കരടിയുടെ ശ്രദ്ധ മാറുമ്പോൾ രക്ഷപ്പെടുന്നുമുണ്ട്.

Read Also : ‘അമ്മയ്ക്ക് അറിയാം എല്ലാം…’ അമ്മക്കരടിക്ക് പിന്നാലെ റോഡ് മുറിച്ചു കടക്കുന്ന കുഞ്ഞുങ്ങൾ; വെെറല്‍ വിഡിയോ

സ്ത്രീകൾ സാഹചര്യത്തെ വളരെ വിദഗ്ധമായാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. നിരവധി പേരാണ് ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

തന്നെ കണ്ട് അനങ്ങാതെ നിന്ന സ്ത്രീകളെ മണത്തുനോക്കുകയാണ് കരടി ചെയ്തത്. രണ്ട് കാലിൽ ഉയർന്നുനിന്നുകൊണ്ട് കരടി ഇവരെ മണത്ത് നോക്കുമ്പോൾ കാണുന്നവർക്ക് ഒരു കിടുങ്ങൽ തോന്നും. കാലിൽ തോണ്ടുന്നുമുണ്ട്. ശ്വാസമടക്കിപ്പിടിച്ചേ ദൃശ്യങ്ങൾ കാണാൻ സാധിക്കൂ.

Story Highlights bear, viral video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top