‘അമ്മയ്ക്ക് അറിയാം എല്ലാം…’ അമ്മക്കരടിക്ക് പിന്നാലെ റോഡ് മുറിച്ചു കടക്കുന്ന കുഞ്ഞുങ്ങൾ; വെെറല്‍ വിഡിയോ

മൃഗങ്ങളുടെ വിഡിയോകൾ കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. ലക്ഷക്കണക്കിന് ആളുകളാണ് മൃഗങ്ങളുടെ കുസൃതിത്തരങ്ങൾ ഒളിപ്പിച്ചുവച്ച ചിത്രങ്ങളും വിഡിയോകളും ലൈക്ക് ചെയ്യുകയും പങ്കുവയ്ക്കുകയും ചെയ്യാറ്. വീട്ടിലുള്ള പട്ടികളുടെയും പൂച്ചകളുടെയും വിഡിയോകളാണ് ഇത്തരത്തിൽ കൂടുതലായി പ്രചരിക്കാറുള്ളത്. പക്ഷേ കാട്ടിലുള്ള കരടികളുടേതോ? കരടികളുടെ അങ്ങനെയൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Read Also: ശസ്ത്രക്രിയക്കിടെ വയലിൻ വായിച്ച് രോഗി; വൈറലായി വിഡിയോ

കരടി അമ്മയും കുഞ്ഞിക്കരടികളും റോഡ് മുറിച്ച് കടക്കുന്ന രംഗങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കാടിന്റെ പച്ചപ്പിലാണ് അമ്മയും കുഞ്ഞുങ്ങളും റോഡ് മുറിച്ചുകടക്കുന്നത്. റോഡിന്റെ ഒരു ഓരത്ത് നിൽക്കുന്ന കരടി അമ്മ കുട്ടികൾ വരാനായി കാത്തുനിൽക്കുന്നു. കുട്ടികൾ അമ്മയുടെ അടുക്കൽ ഓടി വന്ന ശേഷം എല്ലാവരും വന്നത് ഉറപ്പാക്കി അമ്മ മക്കളോടൊപ്പം റോഡിന്റെ മറുഭാഗത്തേക്ക് പോകുന്നു. 38 സെക്കന്റ് മാത്രമുള്ളൂ ഈ വിഡിയോ. പക്ഷേ കണ്ണുകൾക്ക് ആനന്ദം നൽകാൻ ഈ കൊച്ചു വിഡിയോ ധാരാളമാണ്. വിനോദ സഞ്ചാരികൾ കാറിൽ നിന്ന് എടുത്ത വിഡിയോ ആണിത്. ‘അമ്മക്കരടിക്ക് അറിയാം റോഡ് മുറിച്ചു കടക്കേണ്ടത് എങ്ങനെയാണെന്നത്. രോമ പന്തുപോലിരിക്കുന്ന കരടി കുഞ്ഞുങ്ങൾക്ക് അമ്മയെ പിന്തുടർന്നാൽ മാത്രം മതി. അമ്മയിൽ നിന്ന് റോഡിനെക്കുറിച്ചുള്ള സാമാന്യ ബോധം കുഞ്ഞുങ്ങൾ മനസിലാക്കുന്നു.’ എന്നാണ് വിഡിയോയുടെ അടിക്കുറിപ്പ്.

പ്രവീൺ കസ്വാൻ എന്ന ഫോറസ്റ്റ് ഓഫിസറാണ് വിഡിയോ പങ്കുവച്ചത്. സുഹൃത്താണ് രംഗം തന്നോട് പങ്കുവച്ചതെന്നും സ്ഥലം എവിടെയാണെന്ന് അറിയില്ലെന്നും പ്രവീൺ കുറിച്ചിരിക്കുന്നു. മുപ്പതിനായിരത്തിനടുത്ത് ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു. വിഡിയോ നിരവധി ആളുകൾ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

വിഡിയോ കാണാം,

bear

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top