കാർ അപകടം ജീവിതം തകിടം മറിച്ചു; വീര പാണ്ടി കോട്ടയിലെ ഗാനത്തിലൂടെ ശ്രദ്ധേയയായ നടി അനുവിന്റെ ജീവിതം വെബ് സീരീസാകുന്നു

മണിരത്‌നത്തന്റെ തിരുടാ തിരുടാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനു അഗർവാളിന്റെ ജീവിതം വെബ് സീരീസാകുന്നു. അനുവും ഇതിൽ ഒരു വേഷം ചെയ്യുന്നുണ്ട്. നടിയുടെ ബാല്യ, കൗമാര, യൗവന കാലഘട്ടങ്ങൾ മറ്റ് താരങ്ങളായിരിക്കും അവതരിപ്പിക്കുക.

ദൂരദർശനിലെ ഇസി ബഹനേ (1988) എന്ന സീരിയലിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച അനു, മഹേഷ് ഭട്ട് സംവിധാനം ചെയ്ത ആഷിക്വി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തുകയായിരുന്നു. ചിത്രം വലിയ പ്രേഷക ശ്രദ്ധ നേടിയതോടെ അനുവും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.

അനുവിന്റെ കരിയറിലെ ഹിറ്റുകളിൽ ഒന്നായിരുന്നു 1993 ൽ മണിരത്‌നം സംവിധാനം ചെയ്ത തിരുടാ തിരുടാ എന്ന ചിത്രത്തിലെ വീര പാണ്ടി കോട്ടയിലെ എന്ന ഗാനം. ഹീര രാജഗോപാൽ, പ്രശാന്ത്, ആനന്ദ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. പിന്നീട് കിങ് അങ്കിൾ, ഖാൽ നായിക, റിട്ടേൺ ഓഫ് ജുവൽ തീഫ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട അനുവിന്റെ ജീവിതത്തെ മാറ്രി മറിച്ച സംഭവങ്ങളിലൊന്നായിരുന്നു 1999 ൽ ഉണ്ടായ കാർ അപകടം. അപകടത്തിന് ശേഷം 29 ദിവസം കോമയിലായിലായിരുന്ന അനു ഉണർന്നപ്പോൾ ഓർമകൾ നഷ്ടമായിരുന്നു. യോഗയിലൂടെ ജീവിതം തിരിച്ചു പിടിച്ച ശേഷം പിന്നീട് സിനിമകളിലോ സീരിയലുകളിലോ അഭിനയിച്ചില്ല. 51 വയസുകാരിയായ അനു ബാംഗളൂരുവിലാണുള്ളത്.

Story Highlights -anu agarwal, life , web series

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top