1945 ന് ശേഷം ആ ഛിന്ന ഗ്രഹം വീണ്ടും ഭൂമിയുടെ അടുത്തേക്ക് വരുന്നു…

അപകടകാരിയാൻ സാധ്യതയുള്ള വിഭാഗത്തിൽപ്പെട്ട ഒരു ഭീമൻ ഛിന്നഗ്രഹം സമീപദിവസങ്ങളിൽ ഭൂമിയെ കടന്നുപോകുമെന്ന വിവരവുമായി ശാസ്ത്രലോകം. ആസ്റ്ററോയിഡ് 2020 എൻ ഡി എന്നാണ് 520 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് നൽകിയിരിക്കുന്ന പേര്. ഛിന്നഗ്രഹത്തിന്റെ കാര്യത്തിൽ ഭയപ്പെടേണ്ട അവശ്യമില്ലെന്നും ശാസത്രജ്ഞർ പറയുന്നുണ്ട്. ഇത് സുരക്ഷിതമായി ഭൂമിയെ കടന്നുപോകുമെന്നാണ് അവർ പറയുന്നത്.

ഭൂമിയിൽ നിന്നും 5,570,000 കിലോമീറ്റർ ദൂരത്തുകൂടിയായിരിക്കും ആസ്റ്ററോയിഡ് 2020 എൻ ഡി കടന്നു പോവുക. നാസ രേഖകൾ പ്രകാരം മുമ്പ് നാല് തവണ ഈ ഛിന്നഗ്രഹം ഭൂമിയെ കടന്നുപോയിട്ടുണ്ട്. 1945 ജൂലൈ 17 നാണ് ആസ്റ്ററോയിഡ് 2020 എൻ ഡി ആദ്യമായി ഭൂമിയ്ക്കടുത്ത് എത്തിയതായി പറയുന്നത്. ഇത്തവണ പോയതിനുശേഷം ഇനി ഈ ഛിന്നഗ്രഹം 2035,2074,2145 വർഷങ്ങളിലായിരിക്കും ഭൂമിയ്ക്ക് അടുത്തെത്തുകയെന്നു പറയുന്നു.

ഇതിനും മുമ്പും ഛിന്നഗ്രങ്ങൾ ഭൂമിയെ കടന്നുപോയിട്ടുണ്ട്. ഭൂമിയെപോലെ തന്നെ സൂര്യന് ചുറ്റും സ്വന്തമായൊരു ഭ്രമണപഥത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഇവ നിശ്ചിത കാലയളവിൽ ഭൂമിയ്ക്ക് സമീപത്തുകൂടി കടന്നുപോകും. സൗരയൂഥം രൂപപ്പെട്ടപ്പോൾ സൃഷ്ടിക്കപ്പെട്ട പാറകളെയാണ് ഛിന്നഗ്രഹങ്ങൾ എന്നു പറയുന്നത്. ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങൾക്കിടയിലുള്ള ആസ്റ്ററോയിഡ് ബെൽറ്റിലാണ് ഇവ ഭൂരിഭാഗവും കാണപ്പെടുന്നത്. മറ്റ് ഗ്രഹങ്ങളെ ചുറ്റുന്ന ഛിന്ന ഗ്രഹങ്ങളുമുണ്ട്. അറിയപ്പെടുന്ന പത്ത് ലക്ഷത്തോളം ഛിന്ന ഗ്രഹങ്ങളുണ്ടെന്നാണ് നാസ പറയുന്നത്.

Story Highlights – After 1945, the asteroid returned to Earth

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top