കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ്

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എൻ.ആർ.എച്ച്.എം താത്കാലിക ഡോക്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിവാഹാവശ്യവുമായി ബന്ധപ്പെട്ട് ഈ മാസം നാലാം തീയതി മുതൽ അവധിയിലായിരുന്നു.

Read Also :പോത്തീസിൽ കുടുങ്ങിക്കിടന്ന കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂർ പാറക്കടവിൽവച്ച് നടന്ന വിവാഹ ചടങ്ങിൽ വച്ചാണ് രോഗബാധ ഉണ്ടായതെന്നാണ് സൂചന. ഇദ്ദേഹത്തെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റി. ഡോക്ടർ അവധിയിലായിരുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Story Highlights Coronavirus, Kozhikode beach hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top