ഏലൂരിൽ യുവതിക്ക് കൊവിഡ്; സമ്പർക്കപ്പട്ടികയിൽ ആശങ്ക; ഭർത്താവും ഒപ്പം ജോലി ചെയ്തിരുന്നവരും നിരീക്ഷണത്തിൽ

കളമശേരി ഏലൂരിലും കൊവിഡ് ആശങ്ക. ഏലൂർ രണ്ടാം വാർഡിലെ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുവതിയുടെ സമ്പർക്ക പട്ടിക ആശങ്ക ഉണ്ടാക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ഏലൂർ ഇഎസ്‌ഐ ആശുപത്രിയിലടക്കം മറ്റ് ആശുപത്രികളിലും യുവതി ചികിത്സ തേടിയിരുന്നു. ഈ സമയം ആശുപത്രി സന്ദർശിച്ചവർ, യുവതിയുമായി സമ്പർക്കത്തിലേർപ്പെട്ടവർ ആരൊക്കെ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുകയാണ്.
അതേസമയം, യുവതിയുടെ ഭർത്താവും നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്ന എഫ്എസിടി പ്ലാന്റിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്.
Read Also : എറണാകുളത്ത് കൂടുതൽ സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം; പുതുതായി നാല് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി
കൊച്ചിയിൽ കൊവിഡ് ആശങ്ക വർധിക്കുകയാണ്. നിലവിലെ തീവ്ര വ്യാപന ക്ലസ്റ്ററുകൾക്ക് പുറത്തും രോഗവ്യാപനമുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. ചൂർണിക്കര, ആലങ്ങാട്, കരുമാലൂർ, എടത്തല, കടുങ്ങലൂർ, ചെങ്ങമനാട് എന്നീ പ്രദേശങ്ങളിലാണ് രോഗവ്യാപനമുള്ളതായി കണ്ടെത്തിയത്. ഇതേ തുടർന്ന് കൊച്ചി കോർപറേഷൻ ഡിവിഷൻ 45, 41, കടമക്കുടി ഗ്രാമപഞ്ചായത്ത് വാർഡ് 2, ആലങ്ങാട് ഗ്രാമപഞ്ചായത്ത് വാർഡ് 5, എടത്തല ഗ്രാമ പഞ്ചായത്ത് വാർഡ് 21 എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്.
Story Highlights – eloor woman confirmed covid positive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here