കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്നു; പൊതു പരിപാടികൾക്ക് നിരോധനം

kozhikode tightens regulations

കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്നു. കൂടിച്ചേരലുകൾ പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഭരണകൂടും നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്.

ജില്ലയിൽ പൊതു പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കല്യാണ, മരണ ആവശ്യങ്ങൾ 20 പേരിൽ കൂടതൽ പാടില്ല. ആർആർടി അനുമതി ഇല്ലാതെ വിവാഹവും മരണവും രജിസ്റ്റർ ചെയ്യില്ല. നിയന്ത്രണം പാലിക്കുന്നുവെന്ന് പരിശോധിക്കാനാണ് കളക്ടർ ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഒത്തു ചേരൽ ഒഴിവാക്കാൻ സംഘടനകൾക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഇനിയും സമ്പർക്ക വ്യാപനം കൂടിയാൽ ജില്ലാ ലോക്ക് ഡൗൺലേക്ക് പോകേണ്ടി വരുമെന്നു ജില്ലാ ഭരണ കൂടം അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ ഇന്നലെ 92 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 44 പേർക്കും കൊവിഡ് ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.

Story Highlights kozhikode tightens regulations

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top