കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ കണ്ടെയ്‌മെന്റ് സോണുകള്‍

covid19 coronavirus More Containment Zones in Ernakulam

കോഴിക്കോട് ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആയഞ്ചേരി, കുന്ദമംഗലം, പുതുപ്പാടി ഓമശേരി, ഒളവണ്ണ, ഏറാമല ഗ്രാമപഞ്ചായത്തുകളില്‍ പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കൂടുതല്‍ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്

പുതിയ കണ്ടെയ്‌മെന്റ് സോണുകള്‍

1) ആയഞ്ചേരി ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും

2) കുന്ദമംഗലം ഗ്രാമപഞ്ചായത്ത്
വാര്‍ഡ് 1 പതിമംഗലം

3) പുതുപ്പാടി ഗ്രാമപഞ്ചായത്ത്
വാര്‍ഡ് 21 കാക്കവയല്‍

4) ഓമശേരി ഗ്രാമപഞ്ചായത്ത്
വാര്‍ഡ് 8 അമ്പലകണ്ടി
വാര്‍ഡ് 9 വെണ്ണക്കോട്

5) ഒളവണ്ണ ഗ്രാമപഞ്ചായത്ത്
വാര്‍ഡ് 7 പുളിയങ്കര

6) ഏറാമല ഗ്രാമപഞ്ചായത്ത്
വാര്‍ഡ് 16 നെല്ലാച്ചേരി

ദുരന്തനിവാരണ പ്രവര്‍ത്തനം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫീസുകള്‍, പൊലീസ്, ഹോംഗാര്‍ഡ്, അഗ്നിശമന സേന, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള ഓഫീസുകള്‍ അടച്ചിടേണ്ടതും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടതുമാണെന്ന് കളക്ടര്‍ അറിയിച്ചു.

അതേസമയം, കോഴിക്കോട് ജില്ലയില്‍ ഇന്ന് കീം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ 39 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 30 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ കീം എന്‍ട്രന്‍സ് പരീക്ഷ എഴുതിയ ഒളവണ്ണ സ്വദേശിയായ വിദ്യാര്‍ത്ഥിക്കും രോഗം സ്ഥിരീകരിച്ചു. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി ജോലി ചെയ്യുന്ന രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ജില്ലയില്‍ യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചിരിക്കുകയാണ്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു. പാഴ്‌സല്‍ സേവനത്തിന് നിയന്ത്രണമില്ല. ഷോപ്പിംഗ് മാളുകളും നിയന്ത്രണ മേഖലയായി തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Story Highlights covid19: More Containment Zones in Kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top