കോട്ടയത്ത് 51 പേര്‍ക്കു കൂടി കോവിഡ്; സമ്പര്‍ക്ക രോഗികള്‍ 41

covid 19, coronavirus, ernakulam

കോട്ടയത്ത് ഇന്ന് 51 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 41 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. പുതിയ രോഗികളില്‍ 23 പേരും ചങ്ങനാശേരി, പായിപ്പാട് മേഖലകളില്‍നിന്നുള്ളവരാണ്.

ചിങ്ങവനത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത നാലു പേര്‍ക്കും വൈക്കം മത്സ്യമാര്‍ക്കറ്റില്‍ രോഗബാധിതനായ ആളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും കൊവിഡ് ബാധിച്ചു. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ അഞ്ചു പേര്‍ക്ക് വീതം രോഗബാധിച്ചു. അതേസമയം, 12 പേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്തരായി. നിലവില്‍ കോട്ടയം ജില്ലക്കാരായ 333 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ ആകെ 608 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതുവരെ 275 പേര്‍ രോഗമുക്തി നേടി.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

ചങ്ങനാശേരി, പായിപ്പാട് മേഖലകളില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍

1.നേരത്തെ രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിയുടെ ഭാര്യ(35)

2.രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനിയുടെ മകന്‍(10)

3.രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനിയുടെ മകള്‍(9)

4.രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനിയുടെ ബന്ധുവായ സ്ത്രീ (90)

5.ചങ്ങനാശേരി മാര്‍ക്കറ്റില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിയുടെ മൂത്ത മകന്‍(16)

6.ചങ്ങനാശേരി മാര്‍ക്കറ്റില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിയുടെ ഇളയ മകന്‍ (14)

7.പായിപ്പാട് സ്വദേശിയായ മത്സ്യ വ്യാപാരി(33)

8.സ്വകാര്യ കമ്പനി ജീവനക്കാരനായ കോട്ടയം ഈരയില്‍കടവ് സ്വദേശി(32)

9.മത്സ്യ വ്യാപാരിയായ പായിപ്പാട് പള്ളിക്കച്ചിറ സ്വദേശി(30)

10.ലോഡിംഗ് തൊഴിലാളിയായ പായിപ്പാട് സ്വദേശി(38)

11.ലോറി തൊഴിലാളിയായ ഇത്തിത്താനം സ്വദേശി(57)

12.ജൂലൈ 19ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് പി.സി. കവല സ്വദേശിയായ മത്സ്യവ്യാപാരിയുടെ അമ്മ(66)

13.ജൂലൈ 19ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് പി.സി. കവല സ്വദേശിയായ മത്സ്യവ്യാപാരിയുടെ ഭാര്യ(36).പലചരക്കു കട നടത്തുന്നു.

14.രോഗം സ്ഥിരീകരിച്ച യുവതിയുടെ മകന്‍(10)

15.രോഗം സ്ഥിരീകരിച്ച യുവതിയുടെ മകള്‍ (1)

16.ചങ്ങനാശേരി മാര്‍ക്കറ്റില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ചങ്ങനാശേരിയിലെ കടയുടമയായ പുഴവാത് സ്വദേശി(23)

17.ചങ്ങനാശേരി മാര്‍ക്കറ്റില്‍ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിനി(42)

18.ചങ്ങനാശേരി മാര്‍ക്കറ്റില്‍ ജൂലൈ 18ന് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ചങ്ങനാശേരി സ്വദേശി(64)

19.രോഗം സ്ഥിരീകരിച്ച പായിപ്പാട് പി.സി കവല സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ചില്ലറ മത്സ്യ വ്യാപാരി(65)

20.പായിപ്പാട് ഇറച്ചിക്കട നടത്തുന്ന പായിപ്പാട് സ്വദേശി(31)

21.പായിപ്പാട് വെള്ളാപ്പള്ളി സ്വദേശിയായ മത്സ്യ വ്യാപാരി(46)

22.പായിപ്പാട്ട് മത്സ്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ പി.സി. കവല സ്വദേശി(50)

23.ചങ്ങനാശേരി പൊട്ടകുളം സ്വദേശിനി(22)

ജൂലൈ 19ന് രോഗം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍

24.കോട്ടയം കോട്ടകം സ്വദേശിനിയായ വീട്ടമ്മ(68).

25.ഡ്രൈവറായ ചിങ്ങവനം സ്വദേശി(47).

26.ലോഡിംഗ് തൊഴിലാളിയായ ചിങ്ങവനം സ്വദേശി(55).

27.ചിങ്ങവനം സ്വദേശിനിയായ വീട്ടമ്മ(65)

വൈക്കം മാര്‍ക്കറ്റില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍

28.വൈക്കം മത്സ്യ മാര്‍ക്കറ്റിലെ ലോഡിംഗ് തൊഴിലാളിയായ വൈക്കം സ്വദേശി(47)

29.വൈക്കം മത്സ്യ മാര്‍ക്കറ്റിലെ ലോഡിംഗ് തൊഴിലാളിയായ വൈക്കം പോളശ്ശേരി സ്വദേശി(32)

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച മറ്റുള്ളവര്‍

30.നേരത്തെ രോഗം സ്ഥിരീകരിച്ച എഴുമാന്തുരുത്ത് സ്വദേശിയായ കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന തലയാഴം തോട്ടകം സ്വദേശിനി(71)

31.നേരത്തെ രോഗം സ്ഥിരീകരിച്ച തലയാഴം തോട്ടകം സ്വദേശിയുടെ ബന്ധുവായ ആണ്‍കുട്ടി (13)

32.ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരനായ വൈക്കം സ്വദേശി(29). നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകരുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നു.

33.രോഗം സ്ഥിരീകരിച്ച പാമ്പാടി താലൂക്ക് ആശുപത്രിയിലെ നഴ്‌സിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന കേറ്ററിംഗ് സര്‍വീസ് ഉടമയായ കാഞ്ഞിരപ്പള്ളി സ്വദേശി(35)

34.ലോറി ഡ്രൈവറായ ആനക്കല്ല് സ്വദേശി(45). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

35.പാറത്തോട് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ഇടക്കുന്നം സ്വദേശിനി(15)

36.ആലുവയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ കങ്ങഴ കാനം സ്വദേശിനി(15). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

37.ജൂലൈ 18ന് രോഗം സ്ഥിരീകരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന തോട്ടയ്ക്കാട് സ്വദേശി(79)

38.നേരത്തെ രോഗം സ്ഥിരീകരിച്ച യുവതിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന മാടപ്പള്ളി സ്വദേശി(84)

  1. നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട വൈക്കം തലയാഴം സ്വദേശിനി(35)
  2. തിരുവല്ല സ്വദേശി(33)
  3. വൈക്കം സ്വദേശി(54). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍

42.മുംബൈയില്‍നിന്നും ജൂലൈ ആറിന് എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന കുറിച്ചി നീലംപേരൂര്‍ സ്വദേശി(30)

43.ചെന്നൈയില്‍നിന്നും ജൂലൈ ഏഴിന് എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(24)

44.ഹൈദരാബാദില്‍നിന്നും ജൂലൈ നാലിന് എത്തി
ചങ്ങനാശേരി ചീരഞ്ചിറയില്‍ ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശിനി(22)

45.ബംഗളൂരുവില്‍ നിന്നും ജൂലൈ 15ന് എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ചിറക്കടവ് സ്വദേശിനി(24)

  1. ബംഗളൂരുവില്‍ നിന്നും ജൂലൈ നാലിന് എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി തെങ്ങണ സ്വദേശി(32)

വിദേശത്തുനിന്ന് വന്നവര്‍

47.ഷാര്‍ജയില്‍നിന്നും ജൂലൈ ഒന്നിന് എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന കുറിച്ചി മലകുന്നം സ്വദേശി(48)

48.സൗദി അറേബ്യയില്‍നിന്നും ജൂലൈ 11ന് എത്തി ചങ്ങനാശേരിയിലെ ക്വാറന്റീനില്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി പെരുമ്പനച്ചി സ്വദേശി(64)

49.രോഗം സ്ഥിരീകരിച്ച മാടപ്പള്ളി പെരുമ്പനച്ചി സ്വദേശിയുടെ ഭാര്യ(61). ഭര്‍ത്താവിനൊപ്പം സൗദി അറേബ്യയില്‍നിന്ന് ജൂലൈ 11ന് എത്തി ക്വാറന്റീനില്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു.

50.ഷാര്‍ജയില്‍നിന്നും ജൂലൈ ആറിന് എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശിനി(52)

51.സൗദി അറേബ്യയില്‍നിന്നും ജൂലൈ ഒന്‍പതിന് എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി പടുപ്പുരയ്ക്കല്‍ സ്വദേശിനി(30)

Story Highlights covid19, coronavirus, kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top