Advertisement

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗൺ പരിഗണിക്കേണ്ടി വരും: മുഖ്യമന്ത്രി

July 22, 2020
Google News 2 minutes Read
complete lockdown pinarayi vijayan

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകനയോഗത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തിനിടെ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമ്പൂർണ ലോക്ക്‌ഡൗണിൻ്റെ കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ അത് ഗൗരവമായി പരിഗണിക്കേണ്ടതായിട്ട് വരുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

“നേരത്തെ നമ്മൾ സമ്പൂർണലോക്ഡൗൺ നടത്തിയതാണ്, ഇപ്പോൾ അങ്ങനെ ചില അഭിപ്രായങ്ങൾ വരുന്നുണ്ട്, അത് ഗൗരവമായി പരിഗണിക്കേണ്ടതായി വരും, ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ അത് ഗൗരവമായി പരിഗണിക്കേണ്ടതായിട്ട് വരുമെന്നാണ് തോന്നുന്നത്.”- മുഖ്യമന്ത്രി പറഞ്ഞു.

Read Also : കൊവിഡ് ബാധിതർ 1000 കടന്നു; സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കൊവിഡ്

ഇതാദ്യമായി സംസ്ഥാനത്ത് കൊവിഡ് ബാധിതർ 1000 കടന്ന ദിവസമാണ് ഇന്ന്. 1038 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15032 ആയി. ഇതിൽ 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 57 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 87 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 109 പേരും ഇന്നത്തെ കൊവിഡ് കണക്കിൽ പെടുന്നു. 272 പേരാണ് ഇന്ന് രോഗമുക്തരായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20847 സാമ്പിളുകൾ പരിശോധിച്ചു. 1,59,777 പേർ നിരീക്ഷണത്തിലുണ്ട്. 9031 പേരാണ് ആശുപത്രിയിൽ ഉള്ളത്. ഇന്ന് 1164 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8818 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.

Story Highlights complete lockdown in consideration says pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here