എറണാകുളം ജില്ലയിൽ ഇന്ന് 92 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 92 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു. 82 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കീഴ്മാട്, കുഴിപ്പള്ളി, തൃക്കാക്കര എന്നിവടങ്ങളിലെ 3 കന്യാസ്ത്രീ മീങ്ങളിലെ 20 പേർക്ക് രോഗം ബാധിച്ചു. ആലുവ ക്ലസ്റ്ററിൽ 13 പേർക്കും കീഴ്മാട് ക്ലസ്റ്ററിൽ 6 പേർക്കും ചെല്ലാനത്ത് ഒരാൾക്കുമാണ് രോഗബാധ.

ഇടപ്പള്ളിയിൽ മാത്രം 5 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തൃക്കാക്കരയിലെ ഒരു വൈദികനും വൈറസ് ബാധ സ്ഥീരികരിച്ചു. തീവ്ര വ്യാപന ആശങ്ക നിലനിൽക്കുന്ന ആലുവ നഗരസഭയും സമീപത്തെ 7 പഞ്ചായത്തുകളും പൂർണമായും അടച്ചിടാൻ തീരുമാനമായി. കീഴ്മാട്, ചൂർണിക്കര, എടത്തല, ചെങ്ങമനാട്, കരുമാലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് എന്നീ പഞ്ചായത്തുകളിലാണ് കർശന നിയന്ത്രണം. ജില്ലയിൽ 987 പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.

Story Highlights -eranakulam, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top