കോട്ടയം മെഡിക്കൽ കോളജിൽ അഞ്ച് പേർക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് ഗർഭിണികളും

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ഗർഭിണികളാണ്. ഇവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി
Read Also : ഇന്ന് മൂന്ന് മരണം; കാസർഗോഡിന് പിന്നാലെ കോഴിക്കോടും കൊല്ലത്തും കൊവിഡ് രോഗി മരിച്ചു
ജി 7, ജി 8 വാർഡുകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വാർഡുകളിലുണ്ടായിരുന്ന മുഴുവൻ രോഗികളേക്കും മാറ്റി പാർപ്പിച്ചു. ചികിത്സയ്ക്ക് മുൻപ് നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളുമായി സമ്പർക്കത്തിലായ ഡോക്ടർമാരുടെ സമ്പർക്കപ്പെട്ടിക ഇന്ന് തയ്യാറാക്കും. നിലവിൽ മെഡിക്കൽ കോളേജിലെ 16 ഡോക്ടർമാർ നിരീക്ഷണത്തിലാണ്.
Story Highlights – Covid 19, Kottayam medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here