അസമിലെ വെള്ളപ്പൊക്കത്തില്‍ മരണം 88 ആയി

assam flood

അസമിലെ വെള്ളപ്പൊക്കത്തില്‍ മരണം 88 ആയി. ഇതുവരെ ഇരുപത്തിയഞ്ച് ലക്ഷം ആള്‍ക്കാരെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. ബിഹാറില്‍ എട്ട് ജില്ലകളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു. ഡല്‍ഹി അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ.് അസമില്‍ 25 ജില്ലകളെ സാരമായി ബാധിച്ചുവെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 2,409 ഗ്രാമങ്ങളിലെ ഒരു ലക്ഷം ഹെക്ടര്‍ കൃഷിയിടങ്ങള്‍ നശിച്ചു. 276 ദുരിതാശ്വാസ ക്യാമ്പുകളിലായി 45,000ല്‍പ്പരം ആള്‍ക്കാരെ പാര്‍പ്പിച്ചിരിക്കുകയാണ്. ബ്രഹ്മപുത്ര നദി അപകടനിലയും കവിഞ്ഞു ഒഴുകുന്നു. കാസിരംഗ പാര്‍ക്ക് 90 ശതമാനവും വെള്ളത്തില്‍ മുങ്ങി. 12 കാണ്ടാമൃഗങ്ങള്‍ ചത്തു. ബിഹാറില്‍ കോസി അടക്കം നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ഡല്‍ഹിയില്‍ റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നു.

മഴ കനത്തതോടെ പലയിടത്തും മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കുണ്ടായി. താപനില 28 ഡിഗ്രിയായി കുറഞ്ഞു. ഹരിയാന, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടുത്ത നാല് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Story Highlights Flood death toll rises to 88 in Assam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top