ഉമ്മയെ നഷ്ടപ്പെട്ട് കിടപ്പാടം പോലുമില്ലാത്ത മൂന്ന് കുഞ്ഞുങ്ങൾക്ക് വീടൊരുക്കി ഗോകുലം ഗ്രൂപ്പ്

gokulam group gifts house to poor kids

ഉമ്മയെ നഷ്ടപ്പെട്ട് കിടപ്പാടം പോലുമില്ലാതെ ദുരിത ജീവിതം നയിച്ച മൂന്ന് കുഞ്ഞുങ്ങൾക്ക് കരുതലിന്റെ കരമായി ഗോകുലം ഗ്രൂപ്പ്. കോഴിക്കോട് ചക്കുംകടവിലെ ഫാത്തിമ ഹിബയ്ക്കും സഹോദരങ്ങൾക്കും ഗോകുലം വീടൊരുക്കുകയാണ്. ഗുരൂവായൂരിലെ ശ്രീഗോകുലം പബ്ലിക് സ്‌കൂൾ പിടിഎയാണ് ഇവർക്ക് വീട് വച്ച് നൽകുന്നത്. ട്വന്റിഫോർ ഇംപാക്ട്.

അകാലത്തിൽ ഉമ്മയെ നഷ്ടപെട്ടതോടെ വലിയുമ്മയുടെ അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ഒറ്റമുറി ചായ്പ്പിൽ സംരക്ഷണം തേടിയ മൂന്ന് കുരുന്നുകളുടെ വാർത്ത ട്വന്റിഫോറാണ് റിപ്പോർട്ട് ചെയ്യുന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ട ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ എത്രയും വേഗം ഇവർക്കുവേണ്ട സഹായമൊരുക്കാൻ തീരുമാനിക്കുകയായിരുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ഈ കുട്ടികൾക്ക് വീട് നിർമിക്കാനുള്ള സ്ഥലം ഗോകുലം ഗ്രൂപ്പ് നൽകും. ശ്രീ ഗോകുലം സ്‌കൂൾ പിടിഎയാണ് വീട് നിർമിച്ച് നൽകുന്നത്.

ഗോകുലം ഗ്രൂപ്പ് പ്രതിനിധികൾ ചാക്കുംകടവിലെ വീട്ടിൽ നേരിട്ടെത്തിയാണ് കുട്ടികളെ ഈ സന്തോഷ വാർത്ത അറിയിച്ചത്. വീടുപണി തീരാൻ സമയം എടുക്കുന്നതിനാൽ ഇവരെ താത്കാലികമായി വാടകവീട്ടിലേക്ക് മാറ്റാനും ഗോകുലം ഗ്രൂപ്പ് സന്നദ്ധത അറിയിച്ചു.

Story Highlights gokulam gopalan, help

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top