സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി

swapna

തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി. എന്‍ഐഎ പ്രത്യേക കോടതി ആണ് അനുമതി നല്‍കിയത്. നിലവില്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ് പ്രതികള്‍.

അഞ്ച് ദിവസത്തേക്ക് കൂടി ഇരുവരുടേയും കസ്റ്റഡി നീട്ടണമെന്ന എന്‍ഐഎ ആവശ്യം ഇന്നലെ കോടതി അംഗീകരിച്ചിരുന്നു. ചോദ്യം ചെയ്യലും തെളിവെടുപ്പ് നടപടികളും പൂര്‍ത്തിയാകാന്‍ സമയം വേണമെന്ന ആവശ്യമാണ് ദേശീയ അന്വേഷണ ഏജന്‍സി മുന്നോട്ട് വച്ചത്. ഇതനുസരിച്ച് ഈ മാസം 24 വരെയാണ് കസ്റ്റഡി കാലാവധി.

സ്വപ്ന സുരേഷ്, സന്ദീപ് എന്നിവര്‍ നല്‍കിയ ജാമ്യ ഹര്‍ജിയും 24ന് കോടതി പരിഗണിക്കും. യുഎപിഎ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് ഇരുവരുടേയും വാദം.

Story Highlights Gold smuggling case, Customs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top