രാജ്യത്ത് 24 മണിക്കൂറിനിടെ 37,724 പോസിറ്റീവ് കേസുകള്‍; ആകെ കൊവിഡ് കേസുകള്‍ 12 ലക്ഷത്തിലേക്ക്

INDIA COVID

രാജ്യത്തെ കൊവിഡ് കേസുകള്‍ 12 ലക്ഷത്തിന് അരികെ. ആകെ പോസിറ്റീവ് കേസുകള്‍ 1,192,915 ആയി. ഇതുവരെ 28,732 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 37,724 പോസിറ്റീവ് കേസുകളും 648 മരണവും റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണിലേക്കും കടുത്ത നിയന്ത്രണങ്ങളിലേക്കും കടന്നു.

പുതിയ കേസുകളുടെ 64.19 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് 24,188 പുതിയ കേസുകളാണ്. ആന്ധ്രയില്‍ അതിവേഗതയിലാണ് രോഗവ്യാപനം. പ്രതിദിന വളര്‍ച്ചാനിരക്ക് 8.12 ശതമാനമായി. തെലങ്കാനയില്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേഖലയിലാണ് കൊവിഡ് വ്യാപനം രൂക്ഷം. ബിഹാര്‍, സിക്കിം, നാഗാലാന്‍ഡ് സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് മാറിക്കഴിഞ്ഞു. രാജ്യത്തെ 326 ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്.

അതേസമയം, ആകെ 7,53,049 പേര്‍ രോഗമുക്തരായെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 28,472 പേര്‍ രോഗമുക്തരായി. കൊവിഡ് പരിശോധനകളുടെ എണ്ണം രാജ്യത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ 343,243 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു.

Story Highlights Indias Covid-19 tally at 1,192,915

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top