ബിജെപിയിൽ ചേർന്ന് 24 മണിക്കൂറിനുള്ളിൽ പാർട്ടി വിട്ട് മുൻ ബ്ലാസ്റ്റേഴ്സ് താരം മെഹ്താബ് ഹുസൈൻ

Mehtab Hossain Politics BJP

ബിജെപിയിൽ ചേർന്ന് 24 മണിക്കൂറിനുള്ളിൽ പാർട്ടി വിട്ട് മുൻ ബ്ലാസ്റ്റേഴ്സ് താരം മെഹ്താബ് ഹുസൈൻ. പാർട്ടി മാത്രമല്ല, രാഷ്ട്രീയം തന്നെ വിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഈ തീരുമാനം എടുത്തതെന്നും പെട്ടെന്ന് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള തീരുമാനം എടുത്തത് കുടുംബത്തിനും സുഹൃത്തുക്കൾക്കും വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also : സ്പീക്കറുടെ അയോഗ്യതാ നോട്ടീസ്; സച്ചിൻ പൈലറ്റിന്റെ ഹർജി ഇന്ന് പരിഗണിക്കും

“ഇന്ന് മുതൽ ഒരു രാഷ്ട്രീയ പാർട്ടിയുമായും എനിക്ക് ബന്ധമില്ല. ഈ തീരുമാനത്തിൽ എൻ്റെ എല്ലാ അഭ്യുദയകാംക്ഷികളോടും ഞാൻ മാപ്പപേക്ഷിക്കുന്നു. ഈ തീരുമാനം ആരുടെയെങ്കിലും നിർബന്ധം കൊണ്ട് എടുത്തതല്ല. രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കാനുള്ള തീരുമാനം പൂർണ്ണമായും വ്യക്തിപരമാണ്. ആളുകളോടൊപ്പം നിൽക്കാനാണ് രാഷ്ട്രീയത്തിലേക്കിറങ്ങാൻ ഞാൻ തീരുമാനിച്ചത്. പക്ഷേ, അവർ എന്നെ ഒരു രാഷ്ട്രീയക്കാരനായി കാണാൻ ആഗ്രഹിക്കുന്നില്ല. എൻ്റെ ഭാര്യയും മക്കളും പോലും എൻ്റെ ഈ തീരുമാനത്തിൽ വേദനിച്ചു. അതുകൊണ്ടാണ് രാഷ്ട്രീയം വിടാൻ തീരുമാനിച്ചത്.”- അദ്ദേഹം പറഞ്ഞു.

যে মানুষগুলো আমাকে মেহতাব করে তুলেছিল সেই মানুষগুলোর পাশে থাকার জন্যই আমার রাজনীতিতে প্রবেশ করার ইচ্ছা । মনে হয়েছিল,…

Posted by Mehtab Hossain on Wednesday, July 22, 2020

പാർട്ടിയുടെ സ്റ്റേറ്റ് പ്രസിഡൻ്റ് ദിലീപ് ഘോഷ് ആണ് പതാക നൽകി മെഹ്താബിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. മുരളീധർ സെൻ ലൈൻ ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ചായിരുന്നു മെഹ്താബിൻ്റെ ബിജെപി പ്രവേശനം.

Read Also : നിഷു കുമാർ കേരള ബ്ലാസ്റ്റേഴ്സിൽ; കരാർ നാലു വർഷത്തേക്ക്

ഇന്ത്യക്ക് വേണ്ടി 30 മത്സരങ്ങൾ കളിച്ച താരമാണ് മെഹ്താബ് ഹുസൈൻ. രണ്ട് ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്. ബംഗാളിലെ കൊൽക്കത്ത സ്വദേശിയായ അദ്ദേഹം 2014-16 കാലയളവിലാണ് ബ്ലാസ്റ്റേഴ്സിൽ കളിച്ചത്. 38 മത്സരങ്ങളിൽ മെഹ്താബ് ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടി. 2015ൽ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ച അദ്ദേഹം 2018ൽ ക്ലബ് ഫുട്ബോളിൽ നിന്നും വിരമിച്ചു. ബ്ലാസ്റ്റേഴ്സ് കൂടാതെ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ജംഷഡ്പൂഎ എഫ്സി തുടങ്ങിയ ക്ലബുകളിലും മെഹ്താബ് കളിച്ചിട്ടുണ്ട്.

Story Highlights Mehtab Hossain Quits Politics Within 24 Hours Of Joining BJP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top