Advertisement

നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ അടച്ചു

July 22, 2020
Google News 1 minute Read

നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ അടച്ചു. കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഈ മാസം പതിനാലിന് ഇദ്ദേഹം ജോലിക്കെത്തിയിരുന്നു.

മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കണ്ടെയ്ൻമെന്റ് സോണിന് സമീപമുള്ള പ്രദേശങ്ങളിൽ ഇദ്ദേഹം സർവീസിന് പോയിരുന്നു. കണ്ടക്ടറുമായി ഇടപഴകിയ മുഴുവൻ പേരെയും ക്വാറന്റീനിലാക്കി.

Read Also : കൊല്ലത്ത് ആരോഗ്യ വകുപ്പ് കൊവിഡ് രോഗികളുടെ വിശദ വിവരം മറച്ചുവയ്ക്കുന്നതായി വിമര്‍ശനം

അതേസമയം, സംസ്ഥാനത്തെ കൊവിഡ് ചികിത്സാ പ്രോട്ടോക്കോളിൽ മാറ്റംവരുത്തി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ആന്റിജൻ ടെസ്റ്റ് നടത്തി രോഗികളെ ഡിസ്ചാർജ്് ചെയ്യാമെന്നതാണ് പുതിയ തീരുമാനം. പിസിആർ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ ഡിസ്ചാർജ് ചെയ്തിരുന്നത്. സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയുളള മാർഗനിർദേശവും ആരോഗ്യവകുപ്പ് പുറത്തിറക്കി.

Story Highlights Neyyattinkara ksrtc dippo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here