കൊല്ലത്ത് ആരോഗ്യ വകുപ്പ് കൊവിഡ് രോഗികളുടെ വിശദ വിവരം മറച്ചുവയ്ക്കുന്നതായി വിമര്‍ശനം

kollam

കൊല്ലത്ത് ആരോഗ്യ വകുപ്പ് കൊവിഡ് രോഗികളുടെ വിശദ വിവരം മറച്ചുവയ്ക്കുന്നതായി വിമര്‍ശനം. തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ അഞ്ചലിലെ വിദ്യാര്‍ഥിനിക്ക് കൊവിഡ് സ്ഥിരികരിച്ചിരുന്നു. പതിനെട്ടാം തീയതി മുതല്‍ വിദ്യാര്‍ഥിനി ചികിത്സയിലാണെങ്കിലും ആരോഗ്യ വകുപ്പ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൈമനം മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്കാണ് കൊവിഡ് സ്ഥിരികരിച്ചത്.

തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ അഞ്ചലിലെ വിദ്യാര്‍ഥിനി പതിനെട്ടാം തീയതി മുതല്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ ആണ്. എന്നാല്‍ ഇത് സംബന്ധിച്ച് വിശദ വിവരങ്ങള്‍ നല്‍കാന്‍ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ഇതുവരെയും തയാറായിട്ടില്ല. ഒപ്പം കാറില്‍ യാത്ര ചെയ്ത അമ്മയ്ക്കും ബന്ധുവിനും നെഗറ്റീവായത് ആശ്വാസമായി. രോഗം സ്ഥിരീകരിച്ച് ദിവസങ്ങളായിട്ടും ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും അറിയിക്കുന്നത്.

അതേസമയം ഇന്ന് കുളത്തൂപ്പുഴയില്‍ അഞ്ചു പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരെല്ലാം മത്സ്യ വ്യാപാരികളാണ്. കുളത്തൂപ്പുഴ സാംനഗര്‍ സ്വദേശികളായ രണ്ടു പേര്‍, പതിനാറേക്കര്‍, അമ്പതേക്കര്‍, ഇഎസ്എം കോളനി എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗബാധ ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

Story Highlights covid, Kollam Health Department

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top