തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരം; ഇന്ന് പോസിറ്റീവായവരിൽ 190 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ

തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ ഇന്ന് പോസിറ്റീവായ 226 കേസുകളിൽ 190 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ വിശദീകരണം.
ജില്ലയിലെ ക്രിട്ടിക്കൽ കണ്ടയിന്മെൻ്റ് സോണുകളിലെ കച്ചവടക്കാർക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മൊത്തവിതരണക്കാരിൽ നിന്ന് സ്റ്റോക്ക് സ്വീകരിക്കാൻ അനുമതി നൽകി. രാവിലെ 7 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ മൊത്തവിതരണക്കാർക്ക് വാഹനവുമായി ക്രിട്ടിക്കൽ കണ്ടയിന്മെൻ്റ് സോണുകളിൽ പൊലീസ് അനുമതിയോടെ പ്രവേശിക്കാം. പാറശാല അടക്കമുള്ള അതിർത്തി പ്രദേശങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്.
Story Highlights – thiruvananthapuram covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here