തൃക്കാക്കര കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ്

covid

തൃക്കാക്കര കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലയറുമായി ഇവർ സമ്പർക്കം പുലർത്തിയിരുന്നു. സിസ്റ്റർ ക്ലെയറിൽ നിന്നാകാം ഇവർക്കും രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്. കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കരുണാലയം ക്ലോസ്ഡ് ക്ലസ്റ്റർ ആക്കി.

വൃദ്ധരടക്കം 140 അന്തേവാസികളാണ് കരുണാലയത്തിൽ താമസിക്കുന്നത്. കരുണാലയം ഉൾപ്പെടെ ജില്ലയിലെ വയോജനങ്ങൾ താമസിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ നിരീക്ഷണം കർശനമാക്കും.

Read Also :കൊല്ലത്ത് ആരോഗ്യ വകുപ്പ് കൊവിഡ് രോഗികളുടെ വിശദ വിവരം മറച്ചുവയ്ക്കുന്നതായി വിമര്‍ശനം

കൊച്ചിയിൽ കഴിഞ്ഞ ദിവസം 18 കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിൻസിലെ കന്യാസ്ത്രീകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സിസ്റ്റർ ക്ലെയറിന്റെ സമ്പർക്കപ്പട്ടികയിൽ ഇവർ ഉൾപ്പെട്ടിരുന്നു.

Story Highlights Covid 19, Nun

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top