99 ലോകകപ്പിൽ അഫ്രീദിക്ക് ബാറ്റിംഗും ബൗളിംഗും അറിയുമായിരുന്നില്ല; ആമിർ സൊഹൈൽ

1999 ലോകകപ്പ് സമയത്ത് ബാറ്റ് ചെയ്യാനോ ബൗൾ ചെയ്യാനോ അറിയാത്ത താരമായിരുന്നു ഷാഹിദ് അഫ്രീദിയെന്ന് മുൻ പാക് നായകൻ ആമിർ സൊഹൈൽ. താരത്തെ ടീമിൽ ഉൾപ്പെടുത്താനുള്ള ടീം മാനേജ്മെൻ്റിൻ്റെ തീരുമാനം തെറ്റായിരുന്നു എന്നും സൊഹൈൽ പറഞ്ഞു. തൻ്റെ യൊട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം അഫ്രീദിക്കെതിരെയും പിസിബിക്കെതിരെയും ആഞ്ഞടിച്ചത്.
Read Also : സ്പോൺസർമാരെ കിട്ടാനില്ല; പാകിസ്താൻ ജഴ്സിയിൽ ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ ലോഗോ പതിപ്പിക്കും
1998ൽ ഞാൻ നായകനായിരിക്കുമ്പോൾ ന്യൂബോൾ ഫലപ്രദമായി നേരിടാൻ സാധിക്കുന്ന സ്ഥിരം ഓപ്പണർമാരെ ലോകകപ്പിൽ വേണമെന്നാണ് തീരുമാനിച്ചത്. നിർഭാഗ്യം കൊണ്ട് നിങ്ങൾ ഷാഹിദ് അഫ്രീദിയെയാണ് തെരഞ്ഞെടുത്തത്. അഫ്രീദിക്കാവട്ടെ ഫ്ലാറ്റ് വിക്കറ്റിൽ റൺസ് കണ്ടെത്തി എതിരാളികളെ പ്രതിരോധത്തിലാക്കാനാണ് കഴിവുണ്ടായിരുന്നത്. ലോകകപ്പിലെ സ്ഥിതി പരിഗണിക്കുമ്പോൾ ആ തീരുമാനം ഒരു വലിയ ചൂതാട്ടമായിരുന്നു. അദ്ദേഹത്തിന് ബാറ്റ് ചെയ്യാനോ പന്തെറിയാനോ അറിയുമായിരുന്നില്ല. ആ സമയത്ത് ഞാൻ ആയിരുന്നു നായകൻ എങ്കിൽ മുഹമ്മദ് യൂസഫിനെ തെരഞ്ഞെടുത്തേനെ.”- അദ്ദേഹം പറഞ്ഞു.
ലോകകപ്പിൽ അഫ്രീദിയുടെ പ്രകടനം വളരെ മോശമായിരുന്നു. ഏഴ് ഇന്നിങ്‌സിൽ നിന്ന് 93 റൺസ് മാത്രമാണ് അഫ്രീദി നേടിയത്. ബാറ്റിങ് ശരാശരി 13.28 മാത്രമായിരുന്നു.
Story Highlights – aamir sohail about shahid afridi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here