കോഴിക്കോട് ജില്ലയില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന് കൂടി കൊവിഡ്

കോഴിക്കോട് ജില്ലയില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന് കൂടി കൊവിഡ് ബാധിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൗസ് സര്‍ജനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്ക ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക ഉളവാക്കുന്നുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സിന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ആശുപത്രിയിലെ ഹൗസ് സര്‍ജനും രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ച ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്ന ആളാണിത്. മലപ്പുറം സ്വദേശിയായ ഇദ്ദേഹത്തെ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അതേസമയം സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Story Highlights covid, health worker, Kozhikode district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top