തിരുവനന്തപുരം നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ്

thiruvananthapuram corporation

തിരുവനന്തപുരം നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമ്പാനൂര്‍, വഞ്ചിയൂര്‍ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരസഭയില്‍ കൊവിഡ് ബാധിച്ച കൗണ്‍സിലര്‍മാരുടെ എണ്ണം ആറായി.

കൊവിഡ് പ്രതിരോധത്തിന് കൗണ്‍സിലര്‍മാര്‍ വാര്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാകാം ഇവര്‍ക്ക് കൊവിഡ് ബാധിച്ചതെന്നാണ് നിഗമനം. ഇവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുകയാണ്. വലിയ രീതിയിലുള്ള സമ്പര്‍ക്കം ഇവര്‍ക്കുണ്ടെന്നാണ് വിവരം. കൗണ്‍സിലര്‍മാരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ആളുകളോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Story Highlights covid, thiruvananthapuram corporation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top