കോന്നി ഗവ.മെഡിക്കൽ കോളജിന്റെ പ്രവർത്തനം ഓഗസ്റ്റിൽ ആരംഭിക്കും

കോന്നി ഗവ.മെഡിക്കൽ കോളജിന്റെ പ്രവർത്തനം ഓഗസ്റ്റിൽ ആരംഭിക്കും. കെ.യു.ജനീഷ് കുമാർ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. ആദ്യഘട്ടത്തിൽ 300 കിടക്കകളോട് കൂടിയ സൗകര്യങ്ങളാകും ആശുപത്രിയിൽ ഉണ്ടാവുക
കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ചില വ്യവസ്ഥകൾ മുൻനിർത്തിയാണ് പരിസ്ഥിതി വിലയിരുത്തൽ സമിതി കോന്നി മെഡിക്കൽ കോളജിന് അനുമതി നൽകിയത്. അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് പകുതിയോടെ മെഡിക്കൽ കോളജിന്റെ പ്രവർത്തനം ആരംഭിക്കും. 300 കിടക്കകളുള്ള നാല് സെപഷ്യാലിറ്റി വിഭാഗങ്ങളും ആദ്യഘട്ടത്തിൽ ആരംഭിക്കും. മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനത്തിനാവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.
Read Also : കൊവിഡ് വ്യാപനം; ശബരിമല മേൽശാന്തിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നീളും
മെഡിക്കൽ കോളജിലെ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓഗസ്റ്റ് അവസാനത്തോടെ കമ്മീഷൻ ചെയ്യും. അതുവരെ ടാങ്കറിൽ വാട്ടർ അതോറിറ്റി ആവശ്യമായ വെള്ളം എത്തിച്ചു നൽകും. മെഡിക്കൽ കോളജിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ ആവശ്യമായ നടപടികൾ ഉടൻ നടപ്പാക്കുമെന്ന് കലക്ടർ പി ബി നൂഹ് വ്യക്തമാക്കി
മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി 75 ലക്ഷം രൂപയുടെ മരുന്ന് വാങ്ങാനും എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. എംഎൽഎ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചിലവഴിച്ച് മറ്റ് സൗകര്യങ്ങളും ഒരുക്കാനാണ് തീരുമാനം.
Story Highlights – Konni Govt. Medical College will start functioning from August
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here