അയോധ്യയിലെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിക്കും

അയോധ്യയിലെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിക്കും. അയോധ്യയിൽ ഓഗസ്റ്റ് 5 ന് ശിലാസ്ഥാപനം നടത്താനുള്ള ക്ഷണം പ്രധാനമന്ത്രിയുടെ ഓഫിസ് സ്വീകരിച്ചു. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരെയും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കും. അയോധ്യയിലെ ഹനുമാൻ ഗാർഹി, രാം ലല്ല ക്ഷേത്രം എന്നീ പ്രദേശങ്ങൾ മോദി സന്ദർശിക്കും. പള്ളിക്കായി സ്ഥലം അനുവദിച്ച ഇടവും മോദി സന്ദർശിക്കുമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭൂമി പൂജയ്ക്കായി ക്ഷണിച്ച കാര്യം ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരിയാണ് അറിയിച്ചത്. ഉച്ചയോടെയാണ് ഭൂമി പൂജ നടക്കുന്നത്. അതിന് മുമ്പ് പ്രധാനമന്ത്രി ഹനുമാൻ ഗാർഹി സന്ദർശിക്കും. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതുകൊണ്ട് 150 ക്ഷണിക്കപ്പെട്ട അതിഥികളടക്കം 200 പേരാണ് ഭൂമി പൂജയിൽ പങ്കെടുക്കുന്നത്. 12.15നാണ് ഭൂമി പൂജ നടക്കുക.
ജൂലൈ 18ന് ഭൂമി പൂജ നടത്താനായി രണ്ട് തിയതികളാണ് ട്രസ്റ്റ് പ്രധാനമന്ത്രിക്ക് നൽകിയത്. ഓഗസ്റ്റ് 3, ഓഗസ്റ്റ് 5 എന്നിവയായിരുന്നു തിയതികൾ. ഇതിൽ ഓഗസ്റ്റ് 5 ആണ് മോദി തെരഞ്ഞെടുത്ത തിയതി.
Story Highlights – PM Modi, Ram Temple, Ayodhya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here