കൊവിഡ് പരിശോധനാഫലം വേഗത്തിലാക്കാൻ കൂടുതൽ ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കും: മുഖ്യമന്ത്രി

data entry operators

കൊവിഡ് പരിശോധനാഫലം വേഗത്തിലാക്കാൻ ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ സർവീസിൽ തന്നെ ഉണ്ടെന്നും അവരെ തന്നെ കൊടുത്താൽ മതിയാവും എന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പുമായി സഹകരിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിനൊടുവിൽ മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മുഖ്യമന്ത്രി.

Read Also : സംസ്ഥാനത്ത് ഉടൻ സമ്പൂർണ ലോക്ക്ഡൗൺ ഇല്ല

“ഗവണ്മെൻ്റിനു തന്നെ മനസ്സിലായി, ചില ലാബുകളിൽ ടെസ്റ്റുകൾ നടത്തിക്കഴിഞ്ഞാൽ, ഡേറ്റ എൻട്രി ഓപ്പറേറ്റർമാരുടെ കുറവ് കാരണം പെട്ടെന്ന് റിസൽട്ട് കൊടുക്കാൻ പറ്റുന്നില്ലെന്ന്. താമസം വരുന്നുണ്ടെന്ന് മനസ്സിലായി. അത് ഞങ്ങൾ ചർച്ച ചെയ്തു. ആവശ്യമായത്ര ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ എടുക്കാൻ തീരുമാനിച്ചു. ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ നാട്ടിൽ ധാരാളമുണ്ട്. സർവീസിൽ തന്നെ ഉള്ളവരുണ്ട്. ആ ആളുകളെ തന്നെ കൊടുത്താൽ മതിയാവും. അത് പരിശോധിക്കുന്നുണ്ട്. ആരോഗ്യവകുപ്പുമായി സഹകരിച്ച് വേണ്ട നടപടികൾ സ്വീകരിക്കും.”- മുഖ്യമന്ത്രി പറഞ്ഞു.

Read Also : സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി; മരിച്ചത് എറണാകുളം സ്വദേശി

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 968 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആയി. 724 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 54 കേസുകളുണ്ട്. വിദേശത്ത് നിന്ന് വന്ന 64 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68 പേര്‍ക്കും രോഗം ബാധിച്ചു. 24 ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരിൽ പെടുന്നു.

Story Highlights more data entry operators to expedite test results

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top