Advertisement

സംസ്ഥാനത്ത് ഉടൻ സമ്പൂർണ ലോക്ക്ഡൗൺ ഇല്ല

July 24, 2020
Google News 2 minutes Read
complete lockdown pinarayi vijayan

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഉടൻ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിനൊടുവിൽ മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മുഖ്യമന്ത്രി. സർവകക്ഷി യോഗത്തിൽ ഉയർന്ന അഭിപ്രായത്തിൻ്റെ പശ്ചാത്തലത്തിലാണ് സമ്പൂർണ ലോക്ക്ഡൗൺ ഉടൻ വേണ്ടെന്ന് തീരുമാനമെടുത്തത്. സമ്പൂർണ ലോക്ക്ഡൗൺ വേണമെന്നും ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാ മതിയെന്നുമുള്ള രണ്ട് വിദഗ്ധാഭിപ്രായങ്ങളാണ് സർവകക്ഷി യോഗത്തിൽ ചർച്ചയായത്.

Read Also : കൊവിഡ് ബ്രിഗേഡ് എന്നാൽ; മുഖ്യമന്ത്രി പറയുന്നു

“സമ്പൂർണ ലോക്ക്ഡൗണിലേക്ക് ഇപ്പോൾ നാം പോകേണ്ടതില്ല. അത് വിഷമകരമായ സാഹചര്യമാണ് ഉണ്ടാക്കുക. എന്നാൽ ക്ലസ്റ്ററുകളിൽ കൂടുതലായി കടുത്ത നടപടികൾ സ്വീകരിക്കുന്നതാവും നന്നാവുക. യോഗം അവസാനിക്കുമ്പോഴും അതേ നിലപാട് തന്നെ തുടർന്നു. സർക്കാരിന് അതേപ്പറ്റി കൃത്യമായ ധാരണയും ഉണ്ട്. ഇപ്പോൾ ലോക്ക്ഡൗൺ വേണ്ടെന്നാണ് തീരുമാനം. അതിനർത്ഥം ഒരുകാലത്തും സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്നല്ല. അങ്ങനെ ഒരു സാഹചര്യമുണ്ടായാൽ അത് ആലോചിക്കും. ഈ ആഴ്ച എന്തായാലും ഉണ്ടാവില്ല.”- മുഖ്യമന്ത്രി പറഞ്ഞു.

Read Also : സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 724 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 968 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആയി. 724 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 54 കേസുകളുണ്ട്. വിദേശത്ത് നിന്ന് വന്ന 64 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68 പേര്‍ക്കും രോഗം ബാധിച്ചു. 24 ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരിൽ പെടുന്നു.

Story Highlights no complete lockdown soon says pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here