കൊവിഡ് ബ്രിഗേഡ് എന്നാൽ; മുഖ്യമന്ത്രി പറയുന്നു

കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകരെ കോർത്തിണക്കി കൊവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ട്വന്റിഫോർ എൻകൗണ്ടർ മുന്നോട്ട് വച്ച ഈ നിർദ്ദേശം നടപ്പിലാക്കാൻ കൂടുതൽ ആളുകളെ ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ഇപ്പോൾ, കൊവിഡ് ബ്രിഗേഡ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്നും ബ്രിഗേഡിൻ്റെ പ്രവർത്തനം എങ്ങനെയാവുമെന്നും മുഖ്യമന്ത്രി വിശദീകരിക്കുകയാണ്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
Read Also : ട്വന്റിഫോർ എൻകൗണ്ടർ മുന്നോട്ട് വച്ച നിർദേശങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി സർക്കാർ; ഇംപാക്ട്
ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കു പുറമെ നാഷണല്‍ ഹെല്‍ത്ത് മിഷനിലുള്‍പ്പെടെ കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഇതിനായി നിയോഗിക്കും എന്ന് മുഖ്യമന്ത്രി പറയുന്നു. അവർക്ക് ഇൻഷുറൻസ് പരിരക്ഷയും ഇന്‍സെന്‍റീവും നൽകും. പഞ്ചായത്തുകളിലെ ശുചീകരണ തൊഴിലാളികള്‍ക്ക് പഞ്ചായത്തുകള്‍ തന്നെ താമസസൗകര്യം നല്‍കുമെന്നും മുഖ്യമന്ത്രി കുറിച്ചു.
Read Also : കൊവിഡ് ബ്രിഗേഡ്; കൂടുതൽ ആരോഗ്യ പ്രവർത്തകരെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കുന്നതിനായി കൂടുതല്‍ ആളുകളുടെ സേവനം ആവശ്യമുണ്ട്. സംയോജിതമായ പ്രവര്‍ത്തനത്തിനുള്ള കര്‍മപദ്ധതിയാണ് തയ്യാറാക്കുന്നത്. ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കു പുറമെ നാഷണല്‍ ഹെല്‍ത്ത് മിഷനിലുള്‍പ്പെടെ കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഇതിനായി നിയോഗിക്കും. അവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. അതിനുപുറമെ ഇന്‍സെന്‍റീവ് നല്‍കാനും ആലോചിച്ചിട്ടുണ്ട്. കോവിഡ് ബ്രിഗേഡില്‍ ഉള്‍പ്പെടുന്ന എല്ലാ കരാര്‍ ജീവനക്കാര്‍ക്കും പ്രത്യേക ആരോഗ്യ പരിരക്ഷ നല്‍കുന്നുണ്ട്. പഞ്ചായത്തുകളിലെ ശുചീകരണ തൊഴിലാളികള്‍ക്ക് പഞ്ചായത്തുകള്‍ തന്നെ താമസസൗകര്യം നല്‍കും. സിഎഫ്എല്‍ടിസികളില്‍ സ്രവം പരിശോധിക്കാനുള്ള ഉപകരണം സ്ഥാപിക്കും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന സര്‍ട്ടിഫിക്കറ്റ് നല്‍കും. നിലവില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു നല്‍കുന്ന പ്രതിഫലം വര്‍ധിപ്പിക്കും. കോവിഡ് ബ്രിഗേഡ് എന്ന നിലയിലുള്ള സംവിധാനമാണ് സിഎഫ്എല്‍ടിസി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഈ കോവിഡ് ബ്രിഗേഡില്‍ കൂടുതല്‍ ആളുകളുടെ സഹായവും പങ്കാളിത്തവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Story Highlights – pinarayi vijayan covid brigade
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here