കൊവിഡ് ബ്രിഗേഡ്; കൂടുതൽ ആരോഗ്യ പ്രവർത്തകരെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി

PINARAYI VIJAYAN

കേരളം കൊവിഡിന്‍റെ സവിശേഷ ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഘട്ടത്തെയും അതിജീവിക്കുമെന്നും വരാനിരിക്കുന്ന ആഴ്ചകൾ അതീവ നിർണായകമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതൽ ആരോഗ്യ പ്രവർത്തകരെ ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതുതായി വരുന്നവർക്ക് ഇൻസെന്റീവ് നൽകും. എൻഎച്ച്എം ജീവനക്കാരുടെ വേതനം കൂട്ടും. കൊവിഡ് ബ്രിഗേഡിൽ കരാർ ജീവനക്കാരെയും ഉൾപ്പെടുത്തും. കരാർ ജീവനക്കാർക്കും ആരോഗ്യ പരിരക്ഷ നൽകും. ആരോഗ്യ പ്രവർത്തകർക്കും ശുചീകരണ തൊഴിലാളികൾക്കും പഞ്ചായത്ത് അധികൃതർ താമസ സൗകര്യം ഒരുക്കും. പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന വിദ്യാർത്ഥികൾക്ക് അനുമോദന സർട്ടിഫിക്കറ്റ് നൽകുമെന്നും മുഖ്യമന്ത്രി. സമ്പൂർണ ലോക്ക് ഡൗൺ എന്നത് തള്ളിക്കളയാൻ ആകില്ല. എല്ലാവരുമായും ഇക്കാര്യം ചർച്ച ചെയ്യേണ്ടതായുണ്ട്. സമ്പൂർണ ലോക്ക് ഡൗൺ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also : ബലി പെരുന്നാളിന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രം ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി

അതേസമയം സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് അഞ്ച് പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടമായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16110 ആണ്. 798 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 65 കേസുകളും റിപ്പോർട്ട് ചെയ്തു. ഇതിൽ വിദേശത്ത് നിന്നെത്തിയ 104 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന 115 പേർക്കും രോഗം സ്ഥിരീകരിച്ചു.

Story Highlights covid brigade, health workers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top