ഇൻഡോറിൽ പഴക്കച്ചവടം ഒഴിപ്പിക്കാൻ വന്നവരോട് ഇംഗ്ലീഷിൽ മറുപടി പറഞ്ഞ് സ്ത്രീ; ഡോക്ടറേറ്റ് ഉണ്ടെന്നും വാദം

വളരെ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന തെരുവ് കച്ചവടക്കാരിയുടെ വിഡിയോ വൈറലാകുന്നു. ഇൻഡോറിലാണ് സംഭവം. കൊവിഡ് വ്യാപനം കാരണം തന്റെ കച്ചവടം ഒഴിപ്പിക്കാൻ വന്ന ഉദ്യോഗസ്ഥരോട് ഇംഗ്ലീഷിൽ മറുപടി പറഞ്ഞ കച്ചവടക്കാരിയോട് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ തനിക്ക് ഡോക്ടറേറ്റ് ഉണ്ടെന്ന അവകാശവാദം ഉന്നയിക്കുകയുണ്ടായി.
Read Also : നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെടുത്തി അമ്മ; വീഡിയോ വൈറൽ
റെയ്‌സ അൻസാരി എന്നാണ് ഇവരുടെ പേര്. നഗരസഭാ അധികൃതർ തങ്ങളെ വല്ലാതെ ഉപദ്രവിക്കുകയാണെന്നും ഇംഗ്ലീഷിൽ റെയ്‌സ ആളുകൾക്ക് മറുപടി നൽകുന്നുണ്ട്. തുടർന്ന് എത്ര വരെ പഠിച്ചു എന്ന ചോദ്യം ചോദിച്ചത്. അപ്പോൾ മെറ്റീരിയൽ സയൻസിൽ പിഎച്ച്ഡി എടുത്തെന്നായിരുന്നു ഞെട്ടിക്കുന്ന മറുപടി. മറ്റൊരു ജോലി നോക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിന് ആര് ജോലി തരുമെന്ന് റെയ്‌സയുടെ മറുചോദ്യം.
കൊവിഡിനെ തുടർന്നുള്ള വിലക്കുകൾ ഇൻഡോർ ചന്തയിലെ തെരുവ് കച്ചവടക്കാരുടെ ഉപജീവനം ബുദ്ധിമുട്ടിലാക്കുകയാണെന്ന് അവർ പറഞ്ഞു.’ചില സമയങ്ങളിൽ മാർക്കറ്റിന്റെ ഒരു ഭാഗം അടച്ചിടും. അധികാരികൾ വന്ന് ചിലപ്പോൾ മറുവശവും അടപ്പിക്കും. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ്. വളരെ കുറച്ചു പേർ മാത്രമേ സാധനങ്ങൾ വാങ്ങാൻ വരുന്നുള്ളൂ. ഞങ്ങളെപ്പോലുള്ള പഴം-പച്ചക്കറി തെരുവ് കച്ചവടക്കാർ എങ്ങനെ വീട് നോക്കും?. ഇവിടെയുള്ളവർ എന്റെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആണ്. ഞങ്ങൾ 20 പേരെങ്കിലും ഉണ്ടാകും. എങ്ങനെ അവരൊക്കെ ജീവിക്കും? സ്റ്റാളുകളിൽ അധികം തിരക്കില്ല. എന്നാലും അധികൃതർ ഞങ്ങളോട് ഇവിടുന്ന് പോകാൻ പറയുന്നു’. റെയ്‌സ ഇംഗ്ലീഷിലാണ് ഇക്കാര്യങ്ങളെല്ലാം ആശയവിനിമയം നടത്തിയത്.
Story Highlights – indore, fruit vendor talks in english
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here