കാസര്‍ഗോഡ് സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

കാസര്‍ഗോഡ് ജില്ലയില്‍ സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ജില്ലയില്‍ ആറ് ക്ലസ്റ്ററുകളാണ് പ്രഖ്യാപിച്ചത്. കാസര്‍ഗോഡ് മാര്‍ക്കറ്റ്, ചെങ്കള ഫ്യൂണറല്‍ ക്ലസ്റ്റര്‍, മംഗല്‍പാടിയിലെ വാര്‍ഡ് 3, മഞ്ചേശ്വരത്തെ 11,12,13 വാര്‍ഡുകള്‍, കുമ്പളയിലെ വാര്‍ഡ് 12,1 എന്നിവയാണ് ക്ലസ്റ്ററുകള്‍. കാസറഗോഡ് മാര്‍ക്കറ്റ് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാണ്

ആറു ക്ലസ്റ്ററ്ററുകളിലായി 1883 പേരില്‍ ഇതുവരെ പരിശോധന നടത്തിയതില്‍ 183 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് മാര്‍ക്കറ്റില്‍ നിന്ന് മാത്രം 63 പേര്‍ക്ക് വൈറസ് ബാധയുണ്ടായി. രോഗവ്യാപനം രൂക്ഷമായ മേഖലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ഇന്ന് 106 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.

Story Highlights covid 19, coronavirus, kasargod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top