കോഴിക്കോട് ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു; 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇന്നലെ മെഡിക്കൽ കോളജിൽ മരിച്ച റുഖ്യാബിക്ക് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. 57 വയസായിരുന്നു
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു റുഖ്യാബി. റുഖ്യാബിയുടെ ബന്ധുവിനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ഇവർ നീരിക്ഷണത്തിലായിരുന്നു. ആശുപത്രിയിലായിരുന്ന ഇവർ ഇന്നലെയാണ് മരിക്കുന്നത്.
അതേസമയം, കോഴിക്കോട് ചെക്യാട് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 23 പേർ വിവാഹ ചടങ്ങിൽ പങ്കെടുത്ത് നിരീക്ഷണത്തിൽ കഴിയുന്നവരാണ്. ഈ വീട്ടീലെ ഏഴ് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കോഴിക്കോട് ഇന്നലെ മാത്രം 67 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനവും ജില്ലയിൽ രൂക്ഷമാകുന്നുണ്ട്.
Story Highlights – covid death, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here