ബലിപ്പെരുന്നാൾ പ്രമാണിച്ച് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് പട്ടാമ്പി നഗര സഭ ചെയർമാൻ

ബലിപ്പെരുന്നാൾ പ്രമാണിച്ച് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് പട്ടാമ്പി നഗര സഭ ചെയർമാൻ കെഎസ്ബിഎ തങ്ങൾ. വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ അടക്കം തുറന്ന് പ്രവർത്തിക്കണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടു. നരഗസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അടക്കം ചികിത്സയിൽ കഴിയുന്നതിനിടെയാണ് ചെയർമാന്റെ വിവാദ പ്രസ്താവന. പട്ടാമ്പി കേബിൾ വിഷൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചെയർമാൻ വിവാദ പ്രസ്താവനയുമായി രംഗതെത്തിയത്. കൊവിഡിന് അവധി നൽകി വസ്ത്ര വ്യാപാര സ്ഥാപനങ്ങൾക്ക് അടക്കം തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകണം. അവശ്യ സാധനങ്ങൾ ക്ക് ലഭിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുതി വേണമെന്നാണ് അദ്ദേഹം ഉന്നയിക്കുന്ന ആവശ്യം.

എന്നാൽ, ഡിസാസ്സ്റ്റർ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ കളക്ടർ പറയുന്നതനുസരിച്ച് പ്രദേശത്ത് അവശ്യ സാധനങ്ങളുടെ ലഭ്യത കുറവ് ഇല്ല. പ്രദേശത്ത് തുണിക്കടകൾ അടകൾ അടക്കകമുലഅള സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കരുതെന്ന കർശന നിർദേശം പൊലീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പരിഹരിഹരിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിനു ശേഷമാണ് ഡിസിസി വൈസ് പ്രസിഡന്റ് കൂടിയായ കെഎസ്ബിഎ തങ്ങൾ പട്ടാമ്പി താലൂക്ക്, നെല്ലായ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായ പ്രദേശത്ത് ബലിപ്പെരുന്നാൾ പ്രമാണിച്ച് തുറന്ന്പ്രവർത്തിക്കണമെന്ന പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുന്നത്.

Story Highlights – Pattambi city council chairman, urges relaxation of covid restrictions on Eid al-Adha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top