Advertisement

രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

July 24, 2020
Google News 1 minute Read
rahana fathima anticipatory bail dismissed

രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതിയാണ് രഹ്ന ഫാത്തിമയുടെ ഹർജി തള്ളിയത്. മക്കളുടെ മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തി സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ചതാണ് രഹ്നയ്‌ക്കെതിരായ കേസ്.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പോക്‌സോ, ഐടി, ബാലനീതി നിയമങ്ങൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നഗ്‌നതാ പ്രദർശനത്തിൽ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാരും അറിയിച്ചിരുന്നു. ഹൈക്കോടതിയിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ സർക്കാർ നിലപാട് വ്യക്തമാക്കിയത്. കലയെന്ന പേരിൽ കുട്ടികളെ ഇത്തരം പ്രവൃത്തികൾക്ക് ഉപയോഗിക്കരുതെന്ന് സർക്കാർ അറിയിച്ചു.സ്വന്തം കുട്ടിയെ വച്ച് എന്തും ചെയ്യാമെന്ന നില വരരുത്. സമൂഹത്തിൽ അത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. രഹ്നയുടെ മുൻകാല ചെയ്തികൾ കണക്കിലെടുക്കണമെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. വിഷയം പോക്‌സോ കേസിന്റെ പരിധിയിൽ വരുമെന്നും സർക്കാർ കൂട്ടിച്ചേർത്തു.

Read Also : രഹ്ന ഫാത്തിമയുടെ വീട്ടിൽ റെയ്ഡ്

കഴിഞ്ഞ മാസമാണ് നഗ്‌ന വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തത്. പോക്‌സോ ആക്ട് സെക്ഷൻ 13, 14, 15 എന്നിവയും ഐടി ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുൺപ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്‌ക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടിരുന്നു.

Story Highlights rahna fathima

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here